ഈ ലോക് ഡൗൺ കാലത്ത് ഫ്രഷായ മീന്‍ എങ്ങനെ തിരിച്ചറിയാം, ഇതാ ചില വഴികൾ

Web Desk   | Asianet News
Published : Apr 09, 2020, 09:25 AM ISTUpdated : Apr 09, 2020, 09:28 AM IST
ഈ ലോക് ഡൗൺ കാലത്ത് ഫ്രഷായ മീന്‍ എങ്ങനെ തിരിച്ചറിയാം, ഇതാ ചില വഴികൾ

Synopsis

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ മത്സ്യത്തിന്‍റെ കണ്ണിനു നിറവ്യത്യാസം കാണാനാകും. 

ഈ ലോക് ഡൗൺ കാലത്ത് കേടായതും പഴകിയതുമായ മത്സ്യമാണ് കൂടുതലും വിൽക്കുന്നത്. മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. 

ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിന് മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ക്യാസറിനും  അൾസറിനും ഇതു കാരണമാകാം. 

ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമലിൻ തകരാറുണ്ടാക്കുന്നു. ആ‍ന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീർവീക്കമാണ് പെരിറ്റേ‍ാണൈറ്റിസ്. ഫോർമലിൻ പെര‍ിറ്റോണൈറ്റിസിനും കാരണമാകുന്നു. 

മീൻ നല്ലതാണോ...?

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ മത്സ്യത്തിന്‍റെ കണ്ണിനു നിറവ്യത്യാസം കാണാനാകും. സ്വാഭാവിക മണവും ചെതുമ്പലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും. പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്‍റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം.ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ നാറ്റം അനുഭവപ്പെടും.

വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളുള്ളതാണ് ശുദ്ധമായ മീൻ. ഫോർമലിൻ ഒരു തവണ ഉപയേ‍ാഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല. അമേ‍ാണിയ, ഫോർമാലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ രണ്ടാമത് ഒന്നാലോചിക്കാതെ മീൻ ഒഴിവാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്....

1. നല്ല മത്സ്യമാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും.
2.  മീനില്‍ തൊടുമ്പോള്‍ കുഴിഞ്ഞുപോയാല്‍ മീന്‍ ഉപയോഗിക്കരുത്, നല്ല മീനിന്റെ മാംസത്തിന് ദൃഢത ഉണ്ടായിരിക്കും. 
3. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കു, ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും.
4.വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണ്. അത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുക.
5.വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വില്‍ക്കുന്ന മത്സ്യം വാങ്ങാതിരിക്കുക.

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍