വീണ്ടും നൂഡില്‍സില്‍ പരീക്ഷണം; മാഗിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ...

Published : Mar 24, 2023, 05:46 PM ISTUpdated : Mar 24, 2023, 05:50 PM IST
വീണ്ടും നൂഡില്‍സില്‍ പരീക്ഷണം; മാഗിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ...

Synopsis

ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ നൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി നൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക, കോള്‍ഡ് കോഫിയില്‍ മാഗി നൂഡില്‍സ് തയ്യാറാക്കുക തുടങ്ങിയവയുടെയൊക്കെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്' എന്നത് ഒരു വികാരം ആണെന്ന് പറയാം. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുമുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. 

ഇപ്പോഴിതാ അത്തരത്തിലൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നൂഡില്‍സില്‍ ആണ് ഇത്തവണത്തെ പാചക പരീക്ഷണം.  നൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ നൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി നൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക, കോള്‍ഡ് കോഫിയില്‍ മാഗി നൂഡില്‍സ്   തയ്യാറാക്കുക തുടങ്ങിയവയുടെയൊക്കെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോള്‍ ഒരു ഐസ്ക്രീം പരീക്ഷണമാണ് നൂഡില്‍സില്‍ നടത്തുന്നത്. ഇതിനായി ആദ്യം രണ്ട് ഐസ്ക്രീം കോണുകള്‍ പൊട്ടിച്ച് ചൂടായ പാനില്‍ ഇടുന്നു. ശേഷം ഇതിലേയ്ക്ക് മാഗിയും സോസും ചേര്‍ത്ത് ഇളക്കുമ്പോഴെയ്ക്കും സംഭവം റെഡി. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.

 

വീഡിയോ വൈറലായതോടെ നൂഡില്‍സ് പ്രേമികള്‍ രംഗത്തെത്തുകയും ചെയ്തു. മാഗിയെ കൊന്നു എന്നും ആര്‍ഐപി മാഗി എന്നുമൊക്കെ ആണ് ചിലരുടെ കമന്‍റുകള്‍. രണ്ട് രുചികളെ നശിപ്പിക്കരുത് എന്നും മറ്റ് ചിലര്‍ പറയുന്നു. 

Also Read: ഹൃദയത്തെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

 


 

PREV
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്