ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികള്‍. ഇന്ന് ദീപ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ആവശ്യമായ സാധനങ്ങൾ

  1. പച്ചരി/ദോശയരി -2 കപ്പ്

2. നാളികേരം ചിരകിയത് - 1 കപ്പ്

3. ചെറിയ ഉള്ളി -10 എണ്ണം

4. പച്ചമുളക് - 4 എണ്ണം

5. കറിവേപ്പില - 2 തണ്ട്

6. ഉപ്പ് - ആവശ്യത്തിന്

7. വെള്ളം - ആവശ്യത്തിന്

8. വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുതിർത്ത അരിയിൽ ആവശ്യമായ ചേരുവകളും വെള്ളവും ചേർത്ത് മയത്തിൽ അരച്ചെടുക്കുക. ദോശ മാവിനേക്കാളും അയവിൽ അരച്ചെടുക്കാം. ശേഷം അതിലേക്ക് ഉപ്പ് ചേർക്കണം. ദോശക്കല്ല് നന്നായി ചൂടായതിന് ശേഷം മാവ് കട്ടിയില്ലാതെ നന്നായി പരത്തി വെളിച്ചെണ്ണ തൂവി കൊടുക്കാം. രുചികരമായ കോക്കനട്ട് ദോശ തയ്യാർ. ചൂടോടെ ചട്ണി കൂട്ടി കഴിക്കാം.