തന്തൂരി ചിക്കൻ കൊണ്ട് ചെയ്തത് കണ്ടോ? നെഗറ്റീവ് കമന്‍റ്സ് വാരിക്കൂട്ടി ഫുഡ് വീഡിയോ...

Published : Apr 14, 2023, 09:37 PM IST
തന്തൂരി ചിക്കൻ കൊണ്ട് ചെയ്തത് കണ്ടോ? നെഗറ്റീവ് കമന്‍റ്സ് വാരിക്കൂട്ടി ഫുഡ് വീഡിയോ...

Synopsis

ഐസ്ക്രീമില്‍ പല പരീക്ഷണങ്ങളും നടത്തുന്ന വീഡിയോകള്‍ മുമ്പും പലപ്പോഴായി വന്നിട്ടുണ്ട്. എന്നാലിത് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കുന്നതല്ലെന്നാണ് ഭക്ഷണപ്രേമികള്‍ ഒന്നടങ്കം പറയുന്നത്. തന്തൂരി ചിക്കൻ ഉപയോഗിച്ചാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടംപോലെ ഫുഡ് വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്, അല്ലേ? മിക്കവാറും ഓരോ നാടുകളിലേക്ക് യാത്ര ചെയ്ത് അവിടത്തെ രുചി വൈവിധ്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുന്ന വ്ളോഗേഴ്സിന്‍റെ വീഡിയോ ആണ് അധികവും ഇത്തരത്തില്‍ കാണാറ്. ഇതിന് പുറമെ നമ്മുടെ തനത് രുചികളെ തന്നെ പരിചയപ്പെടുത്തുന്ന വീഡിയോകളും ഏറെ വരാറുണ്ട്.

എന്നാല്‍ ഇതിലൊന്നും പെടാതെ വളരെ വ്യത്യസ്തമായി വരുന്ന ചില ഫുഡ് വീഡിയോകളുണ്ട്. കാര്യമായിട്ടും പുതിയ പാചക പരീക്ഷണങ്ങള്‍, വിഭവങ്ങളിലെ പുതിയ ട്രെൻഡുകള്‍ എല്ലാമായിരിക്കും ഈ വീഡിയോകളുടെ ഉള്ളടക്കം. ഇങ്ങനെയുള്ള വീഡിയോകളില്‍ കാണുന്ന അല്‍പം വ്യത്യസ്തമായിട്ടുള്ള വിഭവങ്ങള്‍ക്ക് മിക്കവാറും സമ്മിശ്രമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്.

ചില വീഡിയോകളാണെങ്കില്‍ നല്ലരീതിയില്‍ വിമര്‍ശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് പാചകത്തിലെ ഒരു പരീക്ഷണം കാണിക്കുന്ന വീഡിയോ. ഐസ്ക്രീമിലാണ് ഇവര്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. 

ഐസ്ക്രീമില്‍ പല പരീക്ഷണങ്ങളും നടത്തുന്ന വീഡിയോകള്‍ മുമ്പും പലപ്പോഴായി വന്നിട്ടുണ്ട്. എന്നാലിത് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കുന്നതല്ലെന്നാണ് ഭക്ഷണപ്രേമികള്‍ ഒന്നടങ്കം പറയുന്നത്. തന്തൂരി ചിക്കൻ ഉപയോഗിച്ചാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്.

ചിക്കൻ ഐസ്ക്രീം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ഈ വീഡിയോ കാണാൻ തന്നെ ധൈര്യം കാണില്ല. എങ്കിലും ആകാംക്ഷാപൂര്‍വം വീഡിയോ കണ്ടവരിലാകട്ടെ, ഭൂരിഭാഗം പേരും നിരാശരായിരിക്കുകയാണ്. ഈ ഐസ്ക്രീം കണ്ടുപിടിച്ചയാളെ തല്ലണമെന്നും ഇയാളോട് ദൈവം ചോദിക്കുമെന്നും ഇനി ഐസ്ക്രീമേ കഴിക്കുന്നില്ല- നിര്‍ത്തുകയാണ് എന്നെല്ലാം രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം ഇതിലേക്ക് പാലും ചോക്ലേറ്റ് ചിപ്സുമെല്ലാം ചേര്‍ത്താണ് ഐസ്ക്രീമുണ്ടാക്കുന്നത്. എല്ലാം കഴിഞ്ഞ ശേഷം കപ്പിലേക്ക് ഐസ്ക്രീം പകര്‍ന്ന് ഇതിന് മുകളിലും ചോക്ലേറ്റ് സോസ് ചേര്‍ക്കുന്നു. ഒന്ന് രുചിച്ചുനോക്കാൻ പോലും താല്‍പര്യം തോന്നുന്നില്ല എന്ന് തന്നൊണ് അധികപേരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെട്ടിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'ഓ... ഇതിനാണോ മഗ്ഗിന്‍റെ പിടിയില്‍ ഈ ഡിസൈൻ'; രസകരമായ വീഡിയോ വൈറലാകുന്നു...

 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍