പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ ശംഖുപുഷ്പം ലെമണ്‍ ജ്യൂസ്; റെസിപ്പി

Published : Sep 21, 2024, 12:02 PM ISTUpdated : Sep 21, 2024, 12:22 PM IST
പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ ശംഖുപുഷ്പം ലെമണ്‍ ജ്യൂസ്; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ശർമിള കെ പി തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ശംഖുപുഷ്പവും വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അത്തരത്തില്‍ ഒരു ഹെല്‍ത്തി ശംഖുപുഷ്പം ലെമണ്‍ ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ശംഖുപുഷ്പം- 10 എണ്ണം 
ഇഞ്ചി-  ഒരു ചെറിയ കഷ്ണം 
ചെറുനാരങ്ങ-  ഒന്ന് 
പുതിനയില-  ആവശ്യത്തിന് 
പഞ്ചസാര-  ആവശ്യത്തിന്
ഐസ്ക്യൂബ്സ് 
തണുത്ത വെള്ളം 
കസ്കസ് കുതിർത്തത്-  ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ശംഖുപുഷ്പം പൂക്കൾ പത്തെണ്ണം തിളച്ച വെള്ളത്തിൽ ഇട്ട് പുഷ്പത്തിന്‍റെ സത്ത് മുഴുവൻ വെള്ളത്തിൽ ആയതിനുശേഷം വെള്ളം നന്നായി തിളപ്പിച്ച് ഒരു കപ്പ് എടുക്കുക. ഇനി ഒരു കഷ്ണം ഇഞ്ചി, കുറച്ചു പുതിനയില, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് പഞ്ചസാര, കുറച്ചു ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ മിക്സിയിലിട്ട് അടിച്ച് എടുക്കാം. ശേഷം ഒരു ഗ്ലാസിലേയ്ക്ക് നേരത്തെ തയ്യാറാക്കി തണുപ്പിച്ചു വെച്ച ശങ്കുപുഷ്പം ജ്യൂസ് കാൽ കപ്പ് ഒഴിക്കുക. ഇനി ഇതിലേക്ക് ഇപ്പോള്‍ തയ്യാറാക്കിയ ലെമൺ ജ്യൂസ് ഒഴിച്ച് ആവശ്യത്തിന് ഐസ്ക്യൂബും കുതിർത്തുവച്ച കസ്കസും ചേര്‍ക്കാം. ഇതോടെ ഹെൽത്തി ശംഖുപുഷ്പം ലെമണ്‍ ജ്യൂസ് റെഡി. 

Also read: ചൂടത്ത് കൂളാകാന്‍ തണ്ണിമത്തൻ ലെമണ്‍ ജ്യൂസ്; റെസിപ്പി

youtubevideo

PREV
click me!

Recommended Stories

മാനസികാരോഗ്യത്തെ ബാധിക്കുന്ന 6 പോഷകക്കുറവുകൾ
ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾ