പ്രാതലിൽ ഈ മൂന്ന് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ; ​ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Aug 5, 2020, 2:15 PM IST
Highlights

ഏറെ വിശന്നിരുന്ന ശേഷം വെെകി പ്രഭാതഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുമെന്നും ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു.

പ്രാതലാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പറയുന്നത്. പോഷകസമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി തന്നെ ദിവസം ആരംഭിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു. ഏറെ വിശന്നിരുന്ന ശേഷം വെെകി പ്രഭാതഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുമെന്നും അവർ പറയുന്നു.

രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിച്ച് തന്നെ ദിവസം ആരംഭിക്കണമെന്നും നമാമി പറയുന്നു. പ്രഭാതഭക്ഷണത്തിന് നിർബന്ധമായും ഉൾക്കൊള്ളിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അവർ പറയുന്നു.

ബദാം...

ബദാമിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.  കുതിർത്ത ബദാം ആരോഗ്യകരവും അത്യാവശ്യവുമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ബദാം കുതിർക്കുന്നത് അവയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.  രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ബദാം വെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ തൊലി കളഞ്ഞ് കഴിക്കുക. ബദാമിലെ തൊലിയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്, ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടയുന്നു. അതിനാൽ ബദാം തൊലി കളഞ്ഞ് മാത്രമേ കഴിക്കാൻ പാടുള്ളൂ.

ഈന്തപ്പഴം...

ദിവസവും രാവിലെ രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം നൽകാൻ സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു. മലബന്ധം അല്ലെങ്കിൽ ദഹനക്കേട് എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു. 

പപ്പായ...

പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഏറെ ​ഗുണം ചെയ്യും. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ പഴുത്ത പപ്പായ ഉൾപ്പെടുത്തണമെന്നും നമാമി പറയുന്നു.

'പുരുഷന്മാർക്ക് ചിന്തിക്കാൻ കഴിയാത്ത, അവര്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട ഏഴ് ദിനങ്ങൾ'; കുറിപ്പ്
 

click me!