പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ആഡംബര ബസിൽ അവശരായി വധുവും വരനും അടക്കമുള്ള സംഘം, വില്ലനായി ഭക്ഷ്യവിഷബാധ

Published : Feb 13, 2024, 02:24 PM IST
പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ആഡംബര ബസിൽ അവശരായി വധുവും വരനും അടക്കമുള്ള സംഘം, വില്ലനായി ഭക്ഷ്യവിഷബാധ

Synopsis

വരനും വധുവും അടക്കം 25 പേർ സഞ്ചരിച്ചിരുന്ന ബസിലുണ്ടായിരുന്ന ബന്ധുക്കളിൽ പലരും ഛർദ്ദിച്ചും വയറിളക്കം ബാധിച്ചും അവശനിലയിലായതോടെയാണ് കല്യാണ സംഘം ആശുപത്രിയിലെത്തിയത്.

വഡോദര: വിവാഹപാർട്ടിയിൽ വച്ച് ഭക്ഷണം കഴിച്ച വരനും വധുവും അടക്കം 25പേർക്ക് ഭക്ഷ്യ വിഷബാധ. വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അവശരായി കല്യാണത്തിന് പങ്കെടുത്തവർ. ഗുജറാത്തിലെ ഖേദയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വരനും വധുവും അടക്കം 25 പേർ സഞ്ചരിച്ചിരുന്ന ബസിലുണ്ടായിരുന്ന ബന്ധുക്കളിൽ പലരും ഛർദ്ദിച്ചും വയറിളക്കം ബാധിച്ചും അവശനിലയിലായതോടെയാണ് കല്യാണ സംഘം ആശുപത്രിയിലെത്തിയത്.

വിവാഹ പാർട്ടിയിൽ നിന്നുള്ള ഭക്ഷണം മാത്രമാണ് സംഘം കഴിച്ചതെന്നാണ് വിരുന്നിൽ പങ്കെടുത്തവർ ആരോഗ്യ വിദഗ്ധരോട് വിശദമാക്കിയത്. അഹമ്മദാബാദിൽ നിന്ന് രാജ്പിപ്ലയിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. സംഘത്തില ഒൻപത് പേരുടെ അവസ്ഥ ഗുരുതരമായ നിലയിലാണ് സംഘം ആശുപത്രിയിലെത്തിയത്. എല്ലാവർക്കും ആവശ്യമായ ചികിത്സ ലഭ്യാമക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിതാ ഷാ വിശദമാക്കി.

ചൊവ്വാഴ്ച രാവിലെ വരെ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മിക്കവരുടേയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടത്. ഇതിന് പിന്നാലെ സംഘത്തിലുള്ളവരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തതായും മെഡിക്കൽ ഓഫീസർ വിശദമാക്കി. ഭക്ഷ്യ വിഷബാധയാണ് സംഭവത്തിലെ വില്ലനെന്നാണ് മെഡിക്കഷ ഓഫീസർ വിശദമാക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഘം അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍