ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം കശുവണ്ടി കഴിക്കൂ; ഗുണങ്ങൾ പലതാണ്

Published : Nov 05, 2019, 03:55 PM ISTUpdated : Nov 05, 2019, 04:10 PM IST
ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം കശുവണ്ടി കഴിക്കൂ; ഗുണങ്ങൾ പലതാണ്

Synopsis

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. അത് കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.  

കശുവണ്ടി ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. കുട്ടികൾക്ക് ദിവസവും  കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. കുട്ടികൾക്ക് ശരീരഭാരം കൂടാനും ഇത് സഹായിക്കും..

നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.നട്സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ബി എം സി മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. അത് കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കുമെന്ന് എസ് പി മൽ​ഹോത്ര എഴുതിയ വേൾഡ് എഡിബിൾ നട്ട്സ് ഇക്കോണമി എന്ന പുസ്തകത്തിൽ പറയുന്നു.

 പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.  
 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍