മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ ജേതാവായി ഇന്ത്യന്‍ വംശജന്‍; ജസ്റ്റിന്‍ നാരായണന് ലഭിക്കുക 1.86 കോടി രൂപ

Published : Jul 14, 2021, 03:13 PM ISTUpdated : Jul 14, 2021, 03:26 PM IST
മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ ജേതാവായി ഇന്ത്യന്‍ വംശജന്‍; ജസ്റ്റിന്‍ നാരായണന് ലഭിക്കുക 1.86 കോടി രൂപ

Synopsis

ഒരു കോടി 86 ലക്ഷം രൂപയോളമാണ് മത്സരത്തിലെ വിജയിക്ക് ലഭിക്കുക. മത്സരത്തിലുടനീളം ഇന്ത്യന്‍ വിഭവങ്ങള്‍ തനത് ശൈലിയില്‍ ഫിജി ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇരുപത്തിയേഴുകാരനായ ജസ്റ്റിന്‍ അവതരിപ്പിച്ചിരുന്നു. 

പ്രമുഖ ടിവി റിയാലിറ്റി ഷോയായ മാസ്റ്റര്‍ഷെഫ് ഓസ്ട്രേലിയയുടെ പതിമൂന്നാം സീസണ്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ ജസ്റ്റിന്‍ നാരായണനാണ് മാസ്റ്റര്‍ഷെഫ് ഓസ്ട്രേലിയയുടെ ഫൈനലില്‍ വിജയിയായത്. മാസ്റ്റർ ഷെഫിൽ ജേതാവാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്​ ജസ്റ്റിൻ. 2018ലെ ജേതാവായ ശശി ചേലിയ ഇന്ത്യന്‍ വംശജനായിരുന്നു.  ഒരു കോടി 86 ലക്ഷം രൂപയോളമാണ് മത്സരത്തിലെ വിജയിക്ക് ലഭിക്കുക.

മത്സരത്തിലുടനീളം ഇന്ത്യന്‍ വിഭവങ്ങള്‍ തനത് ശൈലിയില്‍ ഫിജി ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇരുപത്തിയേഴുകാരനായ ജസ്റ്റിന്‍ അവതരിപ്പിച്ചിരുന്നു. അവസാന റൌണ്ടില്‍ പ്രമുഖ ഓസ്ട്രേലിയന്‍ പാചകവിദഗ്ധനായ പീറ്റര്‍ ഗില്‍മോറിന്‍റെ രണ്ട് വിഭവങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനായിരുന്നു ഫൈനലിസ്റ്റുകളോട് ആവശ്യപ്പെട്ടത്. ഇതില്‍ 40ല്‍ 40 മാര്‍ക്കും നേടിയായിരുന്നു ജസ്റ്റിന്‍റെ നേട്ടം. പശ്ചിമ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ജസ്റ്റിന്‍ താമസിക്കുന്നത്. അച്ചാറുകളും, ചിക്കന്‍ കറിയും അടക്കമുള്ള ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കി ജസ്റ്റിന്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇന്ത്യയിലടക്കം നിരവധി ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ.

 


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍