Onam 2022 : ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി; റെസിപ്പി

By Resmi SFirst Published Aug 31, 2022, 3:57 PM IST
Highlights

സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇഞ്ചി കറി. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ? എങ്ങനെയാണ് ഇഞ്ചി കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യം തന്നെയാകും. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ.

സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇഞ്ചി കറി. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ? എങ്ങനെയാണ് ഇഞ്ചി കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

ഇഞ്ചി - 1/2 കിലോ
പുളി - 200 ഗ്രാം
മുളക് പൊടി -3 സ്പൂൺ
കാശ്മീരി മുളക് പൊടി - 2 സ്പൂൺ
മഞ്ഞൾ പൊടി - 1 സ്പൂൺ
മല്ലി പൊടി - 1 സ്പൂൺ
ഉപ്പ് - 2  സ്പൂൺ 
കായപ്പൊടി -1 സ്പൂൺ
ശർക്കര - 2 സ്പൂൺ
നല്ലെണ്ണ - 3 സ്പൂൺ
എണ്ണ - 1/2 ലിറ്റർ

തയ്യാറാക്കുന്ന വിധം

 ഇഞ്ചി തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത്, ചീന ചട്ടി വച്ചു  ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക. നല്ല ക്രിസ്പി ആയിട്ട് തന്നെ വറുത്തെടുക്കണം..

വറുത്ത് കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഇത് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക, പൊടിച്ചു കഴിഞ്ഞിട്ട് ഇതൊന്നു മാറ്റിവയ്ക്കാം.  മറ്റൊരു ചീന ചട്ടി വച്ചു  അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച്, കടുക് ചേർത്ത്, കറിവേപ്പിലയും, ചേർത്ത് അതിലേക്ക് വറുത്തു വച്ചിട്ടുള്ള ഇഞ്ചിയും ചേർത്ത്, ആവശ്യത്തിന് മുളകുപൊടി ചേർത്ത്, കാശ്മീരി ചില്ലിയും ചേർത്ത്, മഞ്ഞൾപ്പൊടിയും ചേർത്ത്, മല്ലിപ്പൊടിയും ചേർത്ത്, കായപ്പൊടിയും ചേർത്ത്, കാശ്മീരി മുളകുപൊടിയും, ഉപ്പും ചേർത്ത് അതിലേക്ക് ശർക്കരയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.

പുളി പിഴിഞ്ഞെടുത്തത് വെള്ളം കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക ഇതിൽ കട്ടിയുള്ള പുളി വെള്ളം അല്ല വേണ്ടത് വളരെ ലൂസ് ആയിട്ടുള്ള പുള്ളിയുടെ വെള്ളമാണ് ചേർക്കേണ്ടത്. പുളി  രുചിയല്ല അധികമായി വരുന്നത് ഇഞ്ചിയുടെ എരിവാണ് ഈയൊരു കറിയിൽ അധികമായി വരുന്നത്.

ആശ രാജനാരായണൻ
ബാംഗ്ലൂർ

ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയൊക്കെ...

 

click me!