വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക

Published : Mar 04, 2019, 01:22 PM ISTUpdated : Mar 04, 2019, 01:31 PM IST
വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക

Synopsis

മുട്ട ഇഷ്‌ടപ്പെടാത്തവര്‍ അധികമുണ്ടാകില്ല. ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. 

മുട്ട ഇഷ്‌ടപ്പെടാത്തവര്‍ അധികമുണ്ടാകില്ല. ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. സമീകൃതാഹാരമെന്ന് വിളിക്കുന്ന മുട്ട സ്ഥിരമായി കഴിച്ചാല്‍ ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നൊരു വാദം ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ വെന്തുരുകുന്ന ഈ ചൂടുകാലത്ത് മുട്ട കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? 

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന് പൊതുവില്‍ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ് എന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  എന്നാല്‍ വേനല്‍ക്കാലത്ത് അമിതമായ അളവില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് മുന്നറിയിപ്പ്. കഴിക്കുന്നത് കൊണ്ട് അനാരോഗ്യകരമായ ഒന്നും ഉണ്ടാകുന്നില്ല. മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. 

ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ വരെ ഉണ്ടാക്കും. ഇതിനര്‍ത്ഥം വേനലില്‍ മുട്ട കഴിക്കാന്‍ പാടില്ല എന്നല്ല. വേനല്‍ക്കാലത്ത് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതാണ് അഭികാമ്യം. അതില്‍ കൂടുതലായാല്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

PREV
click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം