ഓറഞ്ചിന്‍റെ കുരു കളയുന്നതിന് മുമ്പ് ഇതൊന്ന് അറിഞ്ഞിരിക്കുക...

By Web TeamFirst Published Feb 26, 2019, 10:55 PM IST
Highlights

ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ്. വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. 

ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ്.  വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്. ചിലര്‍ ഓറഞ്ചിന്‍‌റെ കുരു കളയുന്നതിന് പകരം കഴിക്കാറുണ്ട്.

എന്നാല്‍ ഓറഞ്ചിന്‍റെ കുരു കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നും പറയാറുണ്ട്. അതേസമയം, ഓറഞ്ചിന്‍റെ കുരു അപകടക്കാരിയല്ല എന്നാണ് പുതിയ കണ്ടെത്തല്‍. മാത്രവുമല്ല, ഒരുപാട് ഗുണങ്ങളുളള ഒന്നുകൂടിയാണ് ഓറഞ്ചിന്‍റെ കുരു.  ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഓറഞ്ചിന്‍റെ കുരു നിങ്ങളുടെ ഡയറ്റിനെ സഹായിക്കും. 

വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്‍റെ കുരു. ഇത് ശരീരത്തിന്‍റെ മെറ്റാബോളിസത്തെ സഹായിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ  ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്. 


 

click me!