Food Adulteration : വെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ? കണ്ടെത്താന്‍ ഇതാ ഒരു വഴി; വീഡിയോ വൈറല്‍

By Web TeamFirst Published Dec 29, 2021, 9:09 AM IST
Highlights

മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന വെണ്ണയില്‍ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ.

മൈദയിലും പഞ്ചസാരയിലും ചായപ്പൊടിയിലുമൊക്കെ മായം (Adulteration) കണ്ടെത്തുന്ന വിധം എങ്ങനെയാണെന്ന് അടുത്തിടെ നാം കണ്ടതാണ്. ഇപ്പോഴിതാ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന വെണ്ണയില്‍ (Butter) മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ) . 

വെണ്ണയില്‍ സാധാരണ ചേര്‍ക്കാറുള്ള മായം സ്റ്റാര്‍ച്ച് ആണ്. ഇത് അമിതമായി ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്തായാലും വെണ്ണയില്‍ മായം കണ്ടെത്തുന്നതിനുള്ള വിദ്യ വീഡിയോ രൂപത്തിലാണ് എഫ്എസ്എസ്എഐ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചത്. 
 
വെണ്ണയിലെ മായം കണ്ടെത്തുന്നതിന് ആദ്യം ഒരു ഗ്ലാസില്‍ കുറച്ച് വെള്ളമെടുത്ത് അതിലേയ്ക്ക് അല്‍പ്പം വെണ്ണ ഇടുക. ഇനി ഇതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി അയഡിന്‍ ലായനി ചേര്‍ക്കാം. കുറച്ച് സമയം കാത്തിരിക്കാം. വെണ്ണയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നീല നിറമാകും. മായമൊന്നും അടങ്ങിയിട്ടില്ലെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നിറമാറ്റമൊന്നും സംഭവിക്കുകയുമില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

 

Also Read: പഞ്ചസാരയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ

click me!