ചക്കക്കുരു കൊണ്ട് കിടിലൻ ചമ്മന്തി പൊടി ; ഈസി റെസിപ്പി

Published : Aug 17, 2024, 10:34 AM ISTUpdated : Aug 17, 2024, 12:20 PM IST
ചക്കക്കുരു കൊണ്ട് കിടിലൻ ചമ്മന്തി പൊടി  ; ഈസി റെസിപ്പി

Synopsis

ചക്കക്കുരു കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. അതിലൊന്നാണ് ചക്കക്കുരു ചമ്മന്തി പൊടി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചക്കക്കുരു ചമ്മന്തി. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ചക്കക്കുരുവിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, സിങ്ക്, അയൺ, കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന് അടങ്ങിയിട്ടുണ്ട്. 

ചക്കക്കുരു കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. അതിലൊന്നാണ് ചക്കക്കുരു ചമ്മന്തി പൊടി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചക്കക്കുരു ചമ്മന്തി. 

വേണ്ട ചേരുവകൾ 

  • 1.  ചക്കകുരു                                        15 എണ്ണം
  • 2.  തേങ്ങ                                                1  മുറി
  • 3  ഉണക്കമുളക്                                    6 എണ്ണം 
  •     ആര്യവേപ്പില                                   4 തണ്ട്
  •      ചെറിയ ഉള്ളി                                  5 എണ്ണം                                       
  •      ഇഞ്ചി                                                ഒരു കഷ്ണം 
  •      മല്ലി                                                    ഒരു ടീസ്പൂൺ
  • 4    ഉപ്പ്, വെളിച്ചെണ്ണ                           ആവശ്യത്തിന്       
  • 5   പുളി                                                   1 കഷ്ണം 

തയ്യാറാക്കുന്ന വിധം 

ചക്കക്കുരു പുറംതൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.  2,3 ചേരുവ ഒരു പാനിൽ
വറുത്തെടുക്കുക. ചൂടാറിയ ശേഷം ഉപ്പ്, പുളി ചേർത്ത് പൊടിച്ചെടുക്കണം. ചക്കക്കുരു ചമ്മന്തി പൊടി തയ്യാർ... 

Read more സ്പെഷ്യൽ കാന്താരി ചമ്മന്തി എളുപ്പം തയ്യാറാക്കാം
 

PREV
click me!

Recommended Stories

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊട്ടാസ്യം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ
യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ