ചോറിനൊപ്പം കഴിക്കാൻ രുചികരമായ കാന്താരി ചമ്മന്തി തയ്യാറാക്കിയാലോ? നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കാന്താരിയിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ചോറിനൊപ്പം കഴിക്കാൻ രുചികരമായ കാന്താരി ചമ്മന്തി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ 

  • തേങ്ങ 1 കപ്പ്
  • കാന്താരി ആവശ്യത്തിന്
  • ചെറിയ ഉള്ളി 2-3 എണ്ണം
  • ഇഞ്ചി 1 കഷണം
  • പുളി ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • കറിവേപ്പില 2 തണ്ട്

തയ്യാറാക്കുന്ന വിധം

തേങ്ങ, കാന്താരി , ഉള്ളി, ഇഞ്ചി , പുളി, ഉപ്പ് ഇവയെല്ലാം കൂടെ വെള്ളമൊഴിക്കാതെ ഒന്നിച്ച് നന്നായി അരയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പില ഇട്ട് ചതയ്ക്കുക. ശേഷം നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. കാന്താരി ചമ്മന്തി തയ്യാർ. 

കാന്താരി ചമ്മന്തി || Kanthari chammandhi


Kerala State Film Awards 2024 LIVE | Asianet News LIVE | Malayalam News Updates | ഏഷ്യാനെറ്റ് ന്യൂസ്