പുരുഷന്മാര്‍ ഈ ജ്യൂസുകള്‍ കഴിക്കുന്നത് നല്ലത്; കാരണമുണ്ട്...

By Web TeamFirst Published Mar 29, 2023, 8:31 PM IST
Highlights

ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങള്‍ കിട്ടുന്നതില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം. ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ള പുരുഷന്മാര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ് ഭക്ഷണം.  ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരുന്നുണ്ട്. ഇവയെല്ലാം തന്നെ നാം കണ്ടെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്.

ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങള്‍ കിട്ടുന്നതില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം. ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ള പുരുഷന്മാര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഈ ജ്യൂസുകള്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നതിന് പിന്നിലൊരു കാരണവുമുണ്ട്. മറ്റൊന്നുമല്ല പുരുഷന്മാരിലെ 'സെക്സ് ഹോര്‍മോണ്‍' ആയിട്ടുള്ള ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനാണ് ഈ ജ്യൂസുകള്‍ സഹായിക്കുന്നത്. 

ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നത് മുതല്‍ വന്ധ്യതയെ ചെറുക്കുന്നതിന് വരെ ഇത് സഹായിക്കും. ഇത്തരത്തിലുള്ള അഞ്ച് ജ്യൂസുകളെ കുറിച്ചാണ് പറയുന്നത്. ഇവ പതിവായിത്തന്നെ ഡയറ്റിലുള്‍പ്പെടുത്തുന്നതാണ് നല്ലത്. 

ഒന്ന്...

മാതളം ജ്യൂസാണ് ഇതിലുള്‍പ്പെടുന്ന ഒന്ന്. ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനും ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നതിനുമെല്ലാം മാതളം പുരുഷന്മാരെ സഹായിക്കുന്നു. 

രണ്ട്...

പൈനാപ്പിളും പുതിനയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസാണ് അടുത്തത്. പൈനാപ്പിള്‍ വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ്. ഇത് ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകം തന്നെയാണ്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ബിയാണ് ലൈംഗികാരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. 

മൂന്ന്...

വൈറ്റമിനുകളാലും ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമായ പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ഇതിന് പുറമെ ബീറ്റ്‍റൂട്ടില്‍ ധാരാളമായി ഡയറ്ററി നൈട്രേറ്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഇത് കഴിച്ചാല്‍ തന്നെ വളരെ നല്ലതാണ്. 

നാല്...

ഓട്ട് മില്‍ക്ക് ആണ് ഈ പട്ടികയില്‍ വരുന്ന അടുത്തത്. പശുവിൻ പാല്‍ പോലെ അല്ല ഇതിന്‍റെ രുചിയെന്നതിനാല്‍ മിക്കവരും ഇത് കഴിക്കാറില്ല. എന്നാല്‍ ഇതും ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇതുവഴി ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാകുന്നു. 

അഞ്ച്...

ഗ്രീൻ സ്മൂത്തി അല്ലെങ്കില്‍ വെജിറ്റബിള്‍ സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, അവക്കാഡോ തുടങ്ങിയവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കേണ്ടത്. ഇവയെല്ലാം തന്നെ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതാണ്. 

ആറ്...

ബദാമും ഈന്തപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്ന ഷെയ്ക്കും ഇത്തരത്തില്‍ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതാണ്. ഈന്തപ്പഴും ബദാമും ഒരുപോലെ ലൈംഗികാരോഗ്യത്തിന് നല്ലതായിട്ടുള്ള ഭക്ഷണമാണ്.

Also Read:- പാല്‍ തിളച്ച് കരിഞ്ഞുപോയാല്‍ അതിന്‍റെ അരുചി മാറ്റാൻ ചെയ്യാവുന്നത്...

 

click me!