ഇഷ്ട ഭക്ഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കരീന കപൂർ

Web Desk   | Asianet News
Published : May 26, 2021, 03:57 PM ISTUpdated : May 26, 2021, 04:10 PM IST
ഇഷ്ട ഭക്ഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കരീന കപൂർ

Synopsis

'My favourite meal,' എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് വാഴയിലയില്‍ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉള്‍പ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചത്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ബോളിവുഡ‍് നടി കരീന കപൂർ. ഇപ്പോഴിതാ, ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ പ്രിയപ്പെട്ട ഉച്ചഭക്ഷണം ഏതാണെന്ന് വ്യക്തമാക്കിയത്. മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട വിഭവങ്ങളാണ് കരീന പരിയപ്പെടുത്തിയിരിക്കുന്നത്.

'My favourite meal,' എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് വാഴയിലയില്‍ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉള്‍പ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചത്. മുംബൈയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്ററന്റ് ആയ ഊട്ടുപുരയുടെ ഉടമ മറീന ബാലകൃഷ്ണനാണ് കരീനയ്ക്ക് വേണ്ടി കേരള ഊണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതിന് മുമ്പും കരീന കപൂർ തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് ഇറ്റാലിയൻ ഫുഡിനോടായിരുന്നു താരത്തിന് താത്പര്യം. പിസയും പാസ്തയും കഴിക്കാനായിരുന്നു ആ സമയത്ത് ഏറെ ആഗ്രഹമെന്നും കരീന പറഞ്ഞിരുന്നു.

 


 

PREV
click me!

Recommended Stories

ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ