പഴുത്ത ചക്ക ഇരിപ്പുണ്ടോ...? എങ്കിൽ ബോണ്ട തയ്യാറാക്കിയാലോ...

By Web TeamFirst Published May 25, 2021, 4:27 PM IST
Highlights

 ചക്ക കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ... എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്....

പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ചക്ക കൊണ്ടുള്ള ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ.

ചക്ക എരിശേരി, ചക്ക അവിയൽ, ചക്ക പായസം, ചക്കപ്പുഴുക്ക്, ചക്ക ബജി, ചക്ക അട ഇങ്ങനെ നിരവധി വിഭവങ്ങളാണ് ചക്ക കൊണ്ട് നമ്മൾ തയ്യാറാക്കാറുള്ളത്. ചക്ക കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ... എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്.. എങ്ങനെയാണ് ചക്ക ബോണ്ട തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

നന്നായി പഴുത്ത ചക്ക       1 കപ്പ്
മൈദാ                                    1 കപ്പ്
ഏലയ്ക്ക                               3 എണ്ണം
എണ്ണ വറുക്കാൻ                  ആവശ്യത്തിന്
ബേക്കിംഗ് സോഡാ           ഒരു നുള്ള് 
ഉപ്പ്                                         ഒരു നുള്ള് 
പഞ്ചസാര                            4 സ്‌പൂൺ

തയ്യാറാക്കുന്ന വിധം...

നന്നായി പഴുത്ത ചക്ക മിക്സിയുടെ ജാറിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അരച്ച് വച്ചിരിക്കുന്ന ചക്കയിലേക്ക് മൈദ, പഞ്ചസാര, ഏലയ്ക്ക , ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത കൈകൊണ്ടു നന്നായി കുഴച്ചു എടുക്കുക. ചക്കയിൽ വെള്ളം ഉള്ളത് കൊണ്ട് വേറെ വെള്ളം ചേർക്കണ്ട ആവശ്യം ഇല്ല .
കുഴച്ചതിന് ശേഷം പത്തു മിനിറ്റ് അടച്ചു വച്ചതിന് ശേഷം ചൂടായ എണ്ണയിൽ കൈകൊണ്ട് ചെറിയ ഉരുളകൾ ആയി ഇട്ടു വറുത്തു കോരുക. 

പച്ച ചീര കൊണ്ട് രുചികരമായ ഓംലെറ്റ് തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ,
ബാം​ഗൂർ

click me!