കർക്കിടകത്തിൽ ആരോഗ്യരക്ഷയ്ക്ക് മുതിര പുഴുക്ക് ; ഈസി റെസിപ്പി

Published : Aug 11, 2024, 08:55 AM ISTUpdated : Aug 11, 2024, 10:22 AM IST
കർക്കിടകത്തിൽ ആരോഗ്യരക്ഷയ്ക്ക് മുതിര പുഴുക്ക് ; ഈസി റെസിപ്പി

Synopsis

കർക്കിടക സ്പെഷ്യൽ മുതിര പുഴുക്ക് എളുപ്പം തയ്യാറാക്കാം‌. ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.   

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

കർക്കിടക മാസം ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ് മുതിര പുഴുക്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. 

വേണ്ട ചേരുവകൾ

  • മുതിര                                    1 കപ്പ് 
  • മഞ്ഞൾ പൊടി                   1/2 സ്പൂൺ 
  • മുളക്                                     2 എണ്ണം 
  • കറിവേപ്പില                         2 തണ്ട് 
  • പച്ചമുളക്                              2 എണ്ണം 
  • ഉപ്പ്                                           1  സ്പൂൺ 
  • തേങ്ങ                                    1/2 കപ്പ് 
  • എണ്ണ                                        2 സ്പൂൺ 
  • കടുക്                                     1 സ്പൂൺ 
  • വെള്ളം                                  2 കപ്പ്

തയ്യാറാക്കുന്ന വിധം

മുതിര ആദ്യം വെള്ളത്തിൽ കുറച്ച് സമയം ഒന്ന് കുതിരാൻ ഇടുക. അതിനുശേഷം കുക്കറിലേക്ക് ഈ ഒരു മുതിരയും അതിന്റെ ഒപ്പം തന്നെ കുറച്ചു പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് വേകിച്ച മുതിര ചേർത്തു കൊടുത്തതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ചിറകി തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുതിര ഒരു മരുന്നു പോലെ കഴിക്കുന്ന ഒന്നാണ്. കർക്കിടക മാസത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ്.

Read more കർക്കിടക സ്പെഷ്യൽ പയറില തോരൻ; റെസിപ്പി

 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍