
ദില്ലി: കേരളത്തിന് പുറത്തും വേരുറപ്പിക്കാന്‍ കേരളത്തിന്‍റെ സ്വന്തം കുടുംബശ്രീ. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ത്യ ഗേറ്റ് പരിസരത്ത് കുടുംബശ്രീയുടെ ആദ്യ ഭക്ഷണശാല പ്രവർത്തനം തുടങ്ങി. കേരളത്തിന്‍റെ തനത് രുചി തേടി മലയാളികള്‍ക്കൊപ്പം അന്യഭാഷക്കാരും ഇവിടേക്ക് എത്തുകയാണ്. കാസർകോട് സൽക്കാര കുടുംബശ്രീ യൂണിറ്റിലെ ലീലയുടെയും രഞ്ജിനിയുടെയും കൈപ്പുണ്യമാണ് ദില്ലിയിലെ കഫേ കുടുംബശ്രീയുടെ സവിശേഷത.
ഇവിടുത്തെ ആഹാരം വിശ്വസിച്ച് കഴിക്കാമെന്നും നല്ല വൃത്തിയിലാണ് ആഹാരം പാകം ചെയ്യുന്നതെന്നുമൊക്കെയാണ് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പ്രതികരണം. ഭക്ഷണം വിളമ്പുന്ന രീതിയും വളരെ നല്ലതാണെന്നും നല്ല രുചിയുള്ള ഭക്ഷണമാണെന്നും അഭിപ്രായമുണ്ട്. വീട്ടിലുള്ളവരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും ആളുകൾ വിവരിക്കുന്നുണ്ട്. ആദ്യമായിട്ട് പഴംപൊരി കഴിച്ചെന്നും വളരെ ഇഷ്ടപ്പെട്ടെന്നും പറയുന്നവരും കുറവല്ല. എന്തായാലും കഫേ കുടുംബശ്രീ ദില്ലിയുടെ മനം കവരുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പുറത്തുവന്ന മറ്റൊരു വാർത്ത ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം പരമാവധി ഉറപ്പുവരുത്താനാണ് ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു എന്നതാണ്. പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ നല്‍കും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ധ്യവും നൈപുണ്യശേഷിയുമുള്ള മികച്ച മനുഷ്യവിഭവശേഷിയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. ആഗോള ഐടി കമ്പനികളുടെ സോഫ്റ്റ്വെയര്‍ ഡെവലപ്പിംഗ് കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകായാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈല്‍ സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയില്‍ തിരുവനന്തപുരത്ത് ആഗോള കേന്ദ്രം വരാന്‍ പോവുകയാണ്. നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവിടെ ചുവടുറപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.