എന്താ രുചി... തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ

By Web TeamFirst Published Mar 21, 2024, 10:17 AM IST
Highlights

വറുത്തരച്ച നല്ല നാടൻ ബീഫ് കറി തയ്യാറാക്കിയാലോ...മൈമൂൺ ബീവി തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ബീഫ് കറി ഇഷ്ടപ്പെുന്നവരാണോ നിങ്ങൾ. ചോറിനും പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും ചപ്പാത്തിയ്ക്കും അങ്ങനെ ഏതു വിഭവത്തിനൊപ്പവും കഴിക്കാവുന്ന കറിയാണ് ബീഫ് കറി. അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ....

ബീഫ്                                                  അരക്കിലോ
സവാള                                                   ‌2 എണ്ണം
 ചെറിയ ഉള്ളി                                     ഒരു പിടി 
തക്കാളി                                                ‌2  എണ്ണം 
പച്ചമുളക്                                             1  എണ്ണം 
വെളുത്തുള്ളി                                     1 എണ്ണം
ഇഞ്ചി                                                    1 കഷ്ണം
 മുളകുപൊടി                                      1  സ്പൂൺ
 മല്ലിപൊടി                                            2  സ്പൂൺ
 മഞ്ഞൾപൊടി                                 ആവശ്യത്തിന്
 കുരുമുളകുപൊടി                          അരടീസ്പൂൺ
 ഗരംമസാല                                        ആവശ്യത്തിന്
 വെളിച്ചെണ്ണ                                        2  സ്പൂൺ
 തേങ്ങ                                                അരമുറി 
ഉലുവ പൊടി                                      ഒരു നുള്ള്
ഉരുളക്കിഴങ്ങ്                                     1  എണ്ണം
ഉപ്പ്                                                     ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം കുക്കറിൽ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ചെറുതായി അരി‍ഞ്ഞ് വച്ചിരിക്കുന്ന സവാള കുക്കറിൽ ഇടുക. ശേഷം വഴറ്റി കൊടുക്കുക. ശേഷം വെളുത്തുള്ളി, ഇഞ്ചി (ചതച്ചെടുത്തത്), ചെറിയ ഉള്ളി എന്നിവ സവാളയിലേക്ക് ചേർക്കുക. ഇവയെല്ലാം നന്നായി വഴറ്റി എടുക്കുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം ബീഫ് ചേർത്ത ശേഷം നന്നായി ഇളക്കുക. വെന്ത് കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൽ പൊടി ചേർക്കുക. നന്നായി യോജിപ്പിക്കുക. ശേഷം മല്ലി പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം വെന്ത് കിട്ടാൻ കുക്കറിൽ വയ്ക്കുക. ശേഷം അരമുറി തേങ്ങയിലേക്ക് ഉലുവ പൊടിയും അൽപം ഉപ്പും ചേർത്ത് വറുത്തെടുക്കുക. തേങ്ങ മൂപ്പിച്ചെടുത്ത ശേഷം ഏലയ്ക്ക, ​ഗ്രാമ്പു, കറുവപ്പട്ട എന്നിവ ഇതിലേക്ക് ചേർക്കുക. തേങ്ങ തണുത്തത്തിന് ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ബീഫ് വെന്ത ശേഷം അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കുക. ശേഷം തേങ്ങ അരച്ച പേസ്റ്റ് ബീഫ് കറിയിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം അൽപം കുരുമുളക് പൊടി ചേർക്കുക.  ശേഷം കറിയിൽ പുതിനയില ചേർക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ വെളിച്ചെണ്ണ, ചെറിയ ഉള്ളി, കടുക്, കറുവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിക്കുക. നാടൻ വറുത്തരച്ച ബീഫ് കറി തയ്യാർ...

വീഡിയോ കാണാം...


 

click me!