വായിൽ വെള്ളമൂറും ഒരു കിടു ചെമ്മീൻ റോസ്റ്റ് ; റെസിപ്പി

Published : Mar 09, 2025, 01:26 PM ISTUpdated : Mar 09, 2025, 02:11 PM IST
വായിൽ വെള്ളമൂറും ഒരു കിടു ചെമ്മീൻ റോസ്റ്റ് ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന്  വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

 

ചെമ്മീൻ                              1 കിലോ 
എണ്ണ                                      4 സ്പൂൺ 
മഞ്ഞൾ പൊടി                  1 സ്പൂൺ 
മുളക് പൊടി                      2  സ്പൂൺ 
കുരുമുളക് പൊടി            1 സ്പൂൺ 
ഉപ്പ്                                        1 സ്പൂൺ 
കാശ്മീരി മുളക് പൊടി    1 സ്പൂൺ 
കറിവേപ്പില                      2 തണ്ട് 
ഇഞ്ചി                                  1 സ്പൂൺ 
വെളുത്തുള്ളി                   2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ചെമ്മീൻ നന്നായിട്ട് ക്ലീൻ ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെമ്മീൻ അതിലേക്ക് വിതറി കൊടുത്ത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക.

നാടൻ രീതിയിൽ മീൻ വാഴയിലയിൽ പൊളിച്ചെടുത്താലോ?

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍