ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന മാതാപിതാക്കളുടെ വീഡിയോ പകര്‍ത്തി കൊറിയന്‍ വ്ളോഗര്‍

Published : May 27, 2024, 04:47 PM ISTUpdated : May 27, 2024, 05:05 PM IST
ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന മാതാപിതാക്കളുടെ വീഡിയോ പകര്‍ത്തി കൊറിയന്‍ വ്ളോഗര്‍

Synopsis

കൊറിയൻ ഫുഡ് വ്ലോഗറും എഴുത്തുകാരനുമായ ജെയിംസ് പാർക്ക് അടുത്തിടെ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന തന്റെ മാതാപിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു. 

ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. വിവിധയിനം കറി മസാലകളുടെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും മണവും രുചിയും ഇന്ത്യൻ ഭക്ഷണങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ബട്ടർ ചിക്കൻ, സമൂസ, ബിരിയാണി, പാലക് പനീർ തുടങ്ങിയ നിരവധി വിഭവങ്ങൾക്ക് ലോകമെമ്പാടും ജനപ്രിയമാണ്.  

കൊറിയൻ ഫുഡ് വ്ലോഗറും എഴുത്തുകാരനുമായ ജെയിംസ് പാർക്ക് അടുത്തിടെ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. ഇന്ത്യൻ ഭക്ഷണം ആസ്വദിക്കുന്ന തന്റെ മാതാപിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു.

; എൻ്റെ മാതാപിതാക്കളുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ ഞാൻ വളരെ അതിശയപ്പെട്ടു, അവർക്ക് ഏറ്റവും മികച്ചത് മാത്രം പരിചയപ്പെടുത്തിയതിന് നന്ദി @rachelgurjar നന്ദി!! ....'- എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തതു.

മാംഗോ ലസ്സി കഴിച്ച ശേഷം വളരെ നന്നായിട്ടുണ്ടെന്നും രുചികരവും ഏറെ കട്ടിയുള്ളതുമാണെന്നും ജെയിംസിന്റെ രക്ഷിതാക്കൾ വീഡിയോയിൽ പറയുന്നത് കാണാം. പാനീപൂരി, ബട്ടൻ ചിക്കൻ ,പിസ, ബിരിയാണി ഇങ്ങനെ വിഭവങ്ങളും അവർ കഴിച്ചു.

ഏറ്റവും അവസാനം വീഡിയോയിൽ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ജെയിംസ് ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ബട്ടർ ചിക്കൻ ആണെന്നാണ്. ഇനി ഇത് പോലെ ഓരോ വിഭവങ്ങൾ കഴിക്കണമെന്നുണ്ടെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. അവർ ഇന്ത്യൻ ഭക്ഷണം വളരെ ആസ്വദിച്ചാണ് കഴിക്കുന്നത്. സന്തോഷം തോന്നി... എന്ന് വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തു. 

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍