റവ കൊണ്ടൊരു ലബനീസ് പുഡ്ഡിംഗ് തയ്യാറാക്കിയാലോ? ഇതാ റെസിപ്പി

Published : Apr 05, 2025, 11:36 AM ISTUpdated : Apr 05, 2025, 11:37 AM IST
റവ കൊണ്ടൊരു ലബനീസ് പുഡ്ഡിംഗ് തയ്യാറാക്കിയാലോ? ഇതാ റെസിപ്പി

Synopsis

ലയാലി ലുബ്നാൻ എന്ന് പേരുള്ള ഒരു ലബനീസ് പുഡ്ഡിംഗ് തയ്യാറാക്കിയാലോ? രുചിക്കാലത്തിൽ ഇന്ന് അഞ്ജലി രമേശന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


ലയാലി ലുബ്നാൻ എന്നാണ് ഈ ലബനീസ് റെസിപ്പിയുടെ പേര്. പേര് കുറച്ച് വ്യത്യസ്തമാണെങ്കിലും ഇത് നമ്മുടെ റവ കൊണ്ടും പാലുകൊണ്ടുമൊക്കെ തയ്യാറാക്കി എടുക്കുന്നതാണ്.  

വേണ്ട ചേരുവകൾ

പാൽ -1 ലിറ്റർ 
മിൽക്ക് മെയ്ഡ് -1 കപ്പ് 
റവ -2 കപ്പ് 
പഞ്ചസാര -1/2 കപ്പ് 
വാനില എസ്സെൻസ് -1 സ്പൂൺ 
നെയ്യ് -1 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 
കുങ്കുമപൂവ് -1/4 സ്പൂൺ 
വിപ്പിംഗ് ക്രീം -2 കപ്പ് 
പിസ്ത -1/2 കപ്പ് 

തയ്യാറാക്കുന്ന വിധം  

ആദ്യം പാല് ഒന്ന് തിളക്കാനായിട്ട് വെച്ചതിനു ശേഷം അതിലേയ്ക്ക് ആവശ്യത്തിന് മിൽക്ക് മെയ്ഡ് ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇതൊന്നു തിളച്ചു വന്നതിനുശേഷം അതിലേയ്ക്ക് വറുത്തു വെച്ചിട്ടുള്ള റവ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിക്കുക. ഇനി ഇതൊന്ന് കുറുകി വരുമ്പോൾ അതിലേയ്ക്ക് വാനില എസ്സൻസും കുറച്ച് നെയ്യും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. പാകത്തിന് കുറുകി വന്നു കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് പഞ്ചസാര വച്ച് ചൂടാക്കി, അതിലേയ്ക്ക് ആവശ്യത്തിന് കുങ്കുമപ്പൂവ് കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് ഒരു സിറപ്പാക്കി മാറ്റിവയ്ക്കുക. അതിനുശേഷം വിപ്പിംഗ് ക്രീം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ക്രീം നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്തെടുക്കുക. അതിനുശേഷം റവ തയ്യാറാക്കി വെച്ചിട്ടുള്ള  ട്രേയിൽ ഒഴിച്ചുകൊടുത്തതിന് ശേഷം അതിനു മുകളിലായി പഞ്ചസാരപ്പാനി ചേർത്ത് കൊടുക്കുക. ശേഷം അതിനു മുകളിലായി ആവശ്യത്തിന് വിപ്പിംഗ് ക്രീം കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് തണുക്കാൻ വയ്ക്കുക. മുകളിൽ പിസ്ത കൂടി വച്ചു അലങ്കരിക്കാവുന്നതാണ്. ഇതോടെ പുഡ്ഡിംഗ് റെഡി. 

Also read: കിടിലന്‍ രുചിയില്‍ സോഫ്റ്റ് ക്യാരറ്റ് പോള തയ്യാറാക്കാം; റെസിപ്പി

 

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...