ക്യാരറ്റ് രുചിയില്‍ നല്ല സോഫ്റ്റ് പോള തയ്യാറാക്കിയാലോ? രുചിക്കാലത്തിൽ ഇന്ന് അഞ്ജലി രമേശന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയില്‍ ഒരു ക്യാരറ്റ് പോള തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ക്യാരറ്റ് - 1/2 കിലോ
പാൽ - 1 ലിറ്റർ
പഞ്ചസാര - 1/2 കപ്പ്
ഏലയ്ക്ക പൊടി -1 സ്പൂൺ
മുട്ട - 2 എണ്ണം
നെയ്യ് - 3 സ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് ക്യാരറ്റ് കഷ്ണങ്ങള്‍ ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് തന്നെ മുട്ട പൊട്ടിച്ചതും പഞ്ചസാരയും ഏലയ്ക്കയും പാലും ചേർത്ത് നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നെയ്യ് തടവി അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് മിക്സിയില്‍ നിന്നുള്ളത് ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് ആവിയിൽ വേവിച്ചെടുക്കുക. ഇനി ഒന്നു ചെറുതായി വെന്തു വരുമ്പോൾ മുകളിലായി അണ്ടിപ്പരിപ്പ് വിതറി കൊടുത്തതിന് ശേഷം അടച്ചു വച്ചു വേവിക്കാം.
Also read: സൂപ്പര്‍ രുചിയില്‍ നല്ല ചുവന്ന മീൻ കറി തയ്യാറാക്കാം; റെസിപ്പി
