പ്രമേഹമുള്ളവർ പയർവർ​ഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

By Web TeamFirst Published May 2, 2020, 11:36 AM IST
Highlights

പ്രമേഹമുള്ളവർ ക്യത്യമായ ഒരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പയർവർ​ഗങ്ങൾ. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടു‌ന്നു. 

പ്രമേഹമുള്ളവർ ക്യത്യമായ ഒരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പയർവർ​ഗങ്ങൾ. പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. 

പ്രമേഹം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്...

ബീൻസിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. കഴിക്കുന്ന ഭക്ഷണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ചെലുത്താനാകുന്ന സ്വാധീനത്തെ നിർണയിക്കുന്നത് ഗ്ലൈസമിക് ഇൻഡക്സ് ആണ്. അത് എത്ര കുറഞ്ഞിരിക്കുന്നോ അത്രയും കുറഞ്ഞിരിക്കും ഷുഗറും.

(' ഗ്ലൈസെമിക് സൂചിക' എന്നത് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാനുള്ള ശേഷിക്ക് ആനുപാതികമായിട്ടുള്ള റാങ്കിങ് ആണ്. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള കാർബോഹൈഡ്രേറ്റുകൾ (അതായത് 55 അല്ലെങ്കിൽ അതിൽ കുറവ്) താരതമ്യേന പതുക്കെ മാത്രമേ ദാഹിച്ചുകിട്ടുകയും, സ്വംശീകരിക്കപ്പെടുകയും, മെറ്റബോളിസം നടക്കുകയുമൊക്കെ ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവും, ഇൻസുലിൻ അളവും ഒക്കെ അതിനനുസരിച്ചേ വർധിക്കാറുള്ളൂ.)

പയർവർ​ഗങ്ങളിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍ കഴിക്കണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദേശിക്കുന്നു. പ്രമേഹരോഗികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പയർവർ​ഗങ്ങൾ ഹൃദയാരോഗ്യത്തിന് മികച്ചതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. പയർവർ​ഗങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.

click me!