ഫ്ളാക്സ് സീഡിന്റെ ഏഴ് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇവയിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ആവശ്യത്തിന് നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെയും മുടിയെയും മനോഹരമാക്കുക മാത്രമല്ല, ദോഷകരമായ ആന്റിബോഡികളുടെ വളർച്ച തടയുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. ദിവസവും ഒരു ടേബിൾസ്പൂൺ കഴിക്കുന്നത് വയർ ദീർഘനേരം നിറഞ്ഞതായിരിക്കാൻ സഹായിക്കും.
ഫ്ളാക്സ് സീഡിളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ദോഷകരമായ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയെ പ്രതിരോധിക്കുന്നതിൽ ഇവ മികച്ച ഫലം നൽകുന്നു.
ഫ്ളാക്സ് സീഡ് പതിവായി കഴിക്കുന്നത് ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ പ്രമേഹത്തെ നേരിടാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡ് ആർത്തവചക്രം നിയന്ത്രിക്കാനും ആർത്തവവിരാമ സങ്കീർണതകൾ ചെറുക്കാനും സഹായിക്കുന്നു.
ഫ്ളാക്സ് സീഡിളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അമിതവണ്ണമുള്ള ആളുകൾക്ക് ഫ്ലാക്സ് സീഡുകൾ അത്യന്തം ഗുണകരമാണ്. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.