വണ്ണം കുറയ്ക്കാന്‍ കുടിക്കാം കലോറി കുറഞ്ഞ ഈ അഞ്ച് പാനീയങ്ങൾ...

Published : Dec 21, 2023, 02:19 PM ISTUpdated : Dec 21, 2023, 02:27 PM IST
വണ്ണം കുറയ്ക്കാന്‍ കുടിക്കാം കലോറി കുറഞ്ഞ ഈ അഞ്ച് പാനീയങ്ങൾ...

Synopsis

വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. വണ്ണം കുറയ്ക്കാനായി കലോറി കുറഞ്ഞ, കൊഴുപ്പും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.  പിന്നെ മുടങ്ങാതെ വ്യായാമവും വേണം.

വണ്ണം കുറയ്ക്കാനായി കലോറി കുറഞ്ഞ, കൊഴുപ്പും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഇഞ്ചി ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്യും. 

മൂന്ന്...

ബീറ്റ്റൂട്ട് ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.  കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

നാല്...

ജീരക വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. 

അഞ്ച്...

ആപ്പിൾ സിഡാർ വിനഗര്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ അഞ്ച് പച്ചക്കറികള്‍ പതിവാക്കൂ, ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാം...

youtubevideo

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം