മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

Published : Oct 10, 2024, 02:51 PM IST
മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ  ഭക്ഷണങ്ങള്‍

Synopsis

എല്ലുകളുടെയും പേശികളുടെയും ഹൃദയത്തിന്‍റെയും  ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലുകളുടെയും പേശികളുടെയും ഹൃദയത്തിന്‍റെയും  ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഇലക്കറികള്‍ 

ചീര, മുരിങ്ങയില  പോലെയുള്ള ഇലക്കറികളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.   

2. നട്സും സീഡുകളും 

ബദാം, അണ്ടിപ്പരിപ്പ്, ചിയാ സീഡ്, മത്തങ്ങാ വിത്ത് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. പയറുവര്‍ഗങ്ങള്‍

മഗ്നീഷ്യവും പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ശരീരത്തിന് വേണ്ട മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും. 

4. വാഴപ്പഴം

ഒരു വാഴപ്പഴത്തില്‍ നിന്നും 32  മൈക്രോഗാം മഗ്നീഷ്യം കിട്ടും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.   

5. അവക്കാഡോ

മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. ബെറി പഴങ്ങള്‍ 

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ മഗ്നീഷ്യവും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

7. ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം അകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് സുഗന്ധവ്യജ്ഞനങ്ങൾ

youtubevideo

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍