പിറന്നാൾ കേക്കിലെ ആ പഴം ഓര്‍മ്മയുണ്ടോ? മുറ്റത്ത് നിന്ന് വിളവെടുത്ത് മമ്മൂട്ടി

Published : Sep 23, 2020, 08:45 AM ISTUpdated : Sep 23, 2020, 08:49 AM IST
പിറന്നാൾ കേക്കിലെ ആ പഴം ഓര്‍മ്മയുണ്ടോ? മുറ്റത്ത് നിന്ന് വിളവെടുത്ത് മമ്മൂട്ടി

Synopsis

മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമാണ് മമ്മൂട്ടിക്ക്. 

പിറന്നാള്‍ ദിനത്തിൽ മകൾ സുറുമി മമ്മൂട്ടിക്കായി പ്രത്യേകം സമ്മാനിച്ച കേക്ക് ആരാധകർ മറക്കാനിടയില്ല. വിളഞ്ഞ് പാകമായി നിൽക്കുന്ന സൺഡ്രോപ് പഴങ്ങളോട് കൂടിയ കേക്കും അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അതേ സൺഡ്രോപ് വീട്ടുമുറ്റത്ത് നിന്ന് വിളവെടുക്കുന്ന ചിത്രമാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. 

 

പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തു. ലോക്ഡൗൺ കാലത്ത് മെഗാസ്റ്റാര്‍  മമ്മൂട്ടിയും കൃഷി​യില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. 

മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമാണ് മമ്മൂട്ടിക്ക്. അതുകൊണ്ടാണ് മകൾ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാൾ കേക്കിലും ഇത് പ്രകടമായിരുന്നത്. 

 

Also Read: മമ്മൂട്ടിക്കായി മകള്‍ സമ്മാനിച്ച കേക്കിലും കാണാം ചില പ്രത്യേകതകള്‍....

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍