ഇഷ്ടപ്പെട്ട ഡോനട്ട് കഴിക്കാൻ പാരാമോട്ടറിൽ പറന്ന് യുവാവ്; വീഡിയോ വൈറല്‍

Published : Jun 02, 2021, 10:44 AM ISTUpdated : Jun 02, 2021, 10:48 AM IST
ഇഷ്ടപ്പെട്ട ഡോനട്ട് കഴിക്കാൻ പാരാമോട്ടറിൽ പറന്ന് യുവാവ്; വീഡിയോ വൈറല്‍

Synopsis

യുഎസ് സ്വദേശിയായ ടക്കർ സ്വന്തം പാരാമോട്ടർ എടുത്താണ് ഡോനട്ട് വാങ്ങാന്‍ പറന്നത്. ഒപ്പം ക്യാമറകൾ കൂടി കൈയിലെടുക്കാൻ ടക്കർ മറന്നില്ല. 

ചിലര്‍ക്ക് മധുരത്തിനോട് വളരെ അധികം ഇഷ്ടമായിരിക്കും. എന്നാൽ മധുരം കഴിക്കാനുള്ള ആ​ഗ്രഹം കൊണ്ട് പാരാമോട്ടറില്‍ യാത്ര ചെയ്ത് തന്റെ ഇഷ്ടവിഭവം സ്വന്തമാക്കിയവരെ കുറിച്ച് കേട്ടിട്ടുണ്ടോ? 26 കാരനായ യൂട്യൂബര്‍ ടക്കർ ഗോട്ട് തന്റെ ഇഷ്ടമധുരം തേടി പറന്നത് പാരാമോട്ടറിലാണ്. 

വൈകുന്നേരം നല്ല വിശപ്പ് അനുഭവപ്പെട്ട  യുഎസ് സ്വദേശിയായ ടക്കർ സ്വന്തം പാരാമോട്ടർ എടുത്താണ് അവ വാങ്ങാന്‍ പറന്നത്. ഒപ്പം ക്യാമറകൾ കൂടി കൈയിലെടുക്കാൻ ടക്കർ മറന്നില്ല. അതുകൊണ്ട് ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോട്ടറിൽ ഇരുന്ന് തന്നെ തന്‍റെ ഇഷ്ടവിഭവമായ ഡോനട്ട് കഴിക്കുന്നതുമെല്ലാം ടക്കര്‍ പകര്‍ത്തി. വീഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ ടക്കര്‍ പങ്കുവയ്ക്കുകയും ചെയ്തു. 

അമേരിക്കയിലെ പെൻ‌സിൽ‌വാനിയയിലുള്ള വീട്ടിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു പ്രാദേശിക ഡോനട്ട് ഔട്ട്‌ലെറ്റിലേയ്ക്കാണ് ടക്കര്‍ പറന്നത്. യാത്രാമധ്യേ ടക്കര്‍ ഡോനട്ട് ഔട്ട്‌ലെറ്റിലേയ്ക്ക് മൊബൈൽ ഫോണിൽ വിളിക്കുന്നതും തുടർന്ന് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡോനട്ട് ഓർഡർ ചെയ്യുന്നതും കാണാം.

ശേഷം ഔട്ട്‌ലെറ്റിലെത്തി ഡോനട്ട് വാങ്ങുകയും പാരാമോട്ടറിൽ ഇരുന്ന് തന്നെ അവ കഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പെട്ടി ഡോനട്ട്സുമായി ആകാശത്ത് പറക്കുന്ന ടക്കറിനെ അത്ഭുതത്തോടെയാണ് പലരും നോക്കിയത്. 

 

 

അതേസമയം ആകാശത്ത് വച്ച് ഫോൺ ഉപയോഗിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നുവെന്നാണ് വീഡിയോ കണ്ട ചിലരുടെ പ്രതികരണം.  ഏകദേശം 12,000 ഡോളർ ( 8,78,000 രൂപ) ആണ് പാരാമോട്ടറിന്‍റെ വില. 

Also Read: ഇഷ്ടവിഭവം കഴിക്കാനായി 200 കിലോ മീറ്റർ യാത്ര; സൈബര്‍ ലോകത്ത് താരമായി യുവതി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ