വീണ്ടും പാചക പരീക്ഷണം; 'ഇനിയെങ്കിലും ആ ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ'; ചോദ്യവുമായി സൈബര്‍ ലോകം

By Web TeamFirst Published Jun 2, 2021, 9:20 AM IST
Highlights

മാഗി ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചോക്ലേറ്റ് ബിരിയാണി, കെച്ചപ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്.. അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.  

ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. അതിനുപിന്നാലെയിതാ പുതിയൊരു 'ഫുഡ് കോമ്പോ' കൂടി വൈറലാവുകയാണ്.

ഇക്കുറിയും മാഗി ന്യൂഡില്‍സില്‍ തന്നെയാണ് പരീക്ഷണം. രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മാഗി ന്യൂഡില്‍സ് പലരുടെയും പ്രിയ ഭക്ഷണമാണ്. ഇവിടെ മാഗി ന്യൂഡില്‍സിനോടൊപ്പം ഓറിയോ ബിസ്കറ്റും ഐസ്ക്രീമും ചേര്‍ത്താണ് സംഭവം തയ്യാറാക്കുന്നത്. 

ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് വീഡിയോ പങ്കുവച്ചത്. മാഗി ന്യൂഡിൽസിന്റെ പാക്കറ്റ് പൊട്ടിക്കുന്നതും വെള്ളത്തിലിട്ട് വേവിക്കുന്നതുമാണ് തുടക്കം. മാഗി പാക്കറ്റിൽ ലഭിക്കുന്ന മസാല  ഇവിടെ ചേർക്കരുത് എന്നും പ്രത്യേകം പറയുന്നുണ്ട്. ഇനി ഓറിയോ ബിസ്കറ്റ് പാക്കറ്റ് പൊട്ടിക്കാതെ ഒരു ചപ്പാത്തിക്കുഴൽ ഉപയോഗിച്ച് പൊടിക്കുക. ശേഷം വേവുന്ന മാഗി ന്യൂഡിൽസിലേയ്ക്ക് പൊടിച്ച ബിസ്കറ്റ് ചേർക്കുക. ശേഷം ഇതിലേയ്ക്ക്  ഒരു സ്കൂപ് ഐസ്ക്രീമും ചേർത്താൽ സംഭവം റെഡി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chahat Anand (@chahat_anand)

 

 

 

 

വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ മാഗി പ്രേമികള്‍ രംഗത്തെത്തി. 'നശിപ്പിക്കരുത്', 'കൊല്ലരുത്' , 'മതിയായില്ലേ ഇനിയെങ്കിലും മാഗി ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ',  തുടങ്ങിയ കമന്‍റുകളുമായി ആളുകള്‍ സംഭവം വിഷയമാക്കി.  മാഗി ആരാധകർ നിങ്ങളെ ഇപ്പോൾ തന്നെ അൺഫോളോ ചെയ്യുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. 

Also Read: മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!