ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

Published : Feb 07, 2023, 08:04 AM IST
ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

Synopsis

പല വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്ന റെസ്റ്റോറെന്‍റുകള്‍, ഇഷടപ്പെട്ട ഭക്ഷണം നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്‍റെ വാതിലിനു മുന്നില്‍ എത്തിക്കുന്ന ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളുണ്ട്. 

ഇഷ്ട ഭക്ഷണം കഴിക്കുക എന്നതാണ് പലരുടെയും പ്രധാന ഹോബി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എവിടെ കിട്ടുമെന്ന് തേടി പോവുന്നവരുമുണ്ട്. ഭക്ഷണ രംഗത്ത് അനുദിനം പുതിയ ആശയങ്ങളുമായി ഒട്ടേറെ സംരംഭകര്‍ കടന്നുവരുന്നുണ്ട്. പല വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്ന റെസ്റ്റോറെന്റുകള്‍, ഇഷടപ്പെട്ട ഭക്ഷണം നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ വാതിലിനു മുന്നില്‍ എത്തിക്കുന്ന ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളുണ്ട്. ഇഷ്ട ഭക്ഷണം കഴിക്കുന്നതോടൊപ്പം അതിന്റെ പേര് നിങ്ങളുടെ ശരീരത്തില്‍ സ്ഥിരമായി കാണുന്നത് എങ്ങനെയുണ്ടാകും? 

ഇവിടെ ഇതാ ഒരു ഭക്ഷണാപ്രേമി തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. 'രാജ്മ ചാവല്‍' എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണിത്. യുവാവിന്‍റെ കയ്യിലാണ്  'രാജ്മ ചാവല്‍' എന്ന് ഹിന്ദിയില്‍ പച്ച കുത്തിയിരിക്കുന്നത്.   'എപ്പോഴെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?'- എന്ന അടിക്കുറിപ്പിനൊപ്പമാണ് സ്വിഗ്ഗി ഈ ചിത്രം പോസ്റ്റ് ചെയ്തത്. 

ചിത്രത്തിന് വലിയ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സ്വിഗ്ഗിയുടെ ചോദ്യത്തിന് മറുപടിയെന്നോണം പലരും കമന്റുകളും പങ്കുവച്ചു. പലരും തന്‍റെ ഇഷ്ട ഭക്ഷണങ്ങളുടെ പേരുകള്‍ കുറിച്ചു.  വട പാവിന് ഒരു ടാറ്റൂ, പാവ് ഭജിക്ക് മറ്റൊന്ന് തുടങ്ങിയ കമന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 
 

 

 

 

 

Also Read: പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട നാല് പഴങ്ങള്‍...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍