വെറെെറ്റി ചീസ് സോഡ ; ഇതൊരു വിചിത്രമായ ഫുഡ് കോമ്പിനേഷന്‍ തന്നെയെന്ന് കമന്റുകൾ ; വീഡിയോ

Published : Mar 12, 2023, 08:27 AM IST
വെറെെറ്റി ചീസ് സോഡ ; ഇതൊരു വിചിത്രമായ ഫുഡ് കോമ്പിനേഷന്‍ തന്നെയെന്ന് കമന്റുകൾ ; വീഡിയോ

Synopsis

ഐസ് നിറച്ച ഗ്ലാസിൽ നിലക്കടല ഇട്ട് അതിലേക്ക് പൈനാപ്പിൾ സോഡയും ബ്ലൂബെറി സോഡയും നിറയ്ക്കും. അതിനുശേഷം മുകളിലായി ​ചീസ് ഗ്രേറ്റ് ചെയ്തിടും. മയൂർ സുർത്തി എന്ന ഫുഡ് ബ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സോഡ തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചത്. പവർഫുൾ സോഡ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയായി വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണത്തിലാണ് മിക്കവരും. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്പിനേഷൻ ആണ് സൈബർ ലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. 

ചീസ് പലരുടെയും ഇഷ്ട ഭക്ഷണമാണ്. ചീസ് കൊണ്ട് നിരവധി വിഭവങ്ങൾ നാം കഴിക്കാറുണ്ട്.  ദോശയിൽ വരെ ചീസ് സ്ഥാനംപിടിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ, പാനീയങ്ങളിലും ചീസ് കാണാനാകും. സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്ന ഒന്നാണ് ചീസ് സോഡ ബ്ലാസ്റ്റ്. 

ഐസ് നിറച്ച ഗ്ലാസിൽ നിലക്കടല ഇട്ട് അതിലേക്ക് പൈനാപ്പിൾ സോഡയും ബ്ലൂബെറി സോഡയും നിറയ്ക്കും. അതിനുശേഷം മുകളിലായി ​ചീസ് ഗ്രേറ്റ് ചെയ്തിടും. മയൂർ സുർത്തി എന്ന ഫുഡ് ബ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സോഡ തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചത്. പവർഫുൾ സോഡ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചീസ് സോഡയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ചിലർ ഇതൊരു വെറൈറ്റി കോംമ്പോ ആണെന്ന് പറയുമ്പോൾ മറ്റു ചിലർ അടുത്ത് ആശുപത്രി ഉണ്ടെന്ന് ഉറപ്പിച്ചിട്ടുവേണം ഇത് കുടിക്കാനെന്നും റെസ്റ്റ് ഇൻ പീസ് എന്നുമൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കാം. സുരക്ഷിതനായി ഇരിക്കുക എന്നാണ് മറ്റൊരൾ കമന്റ് ചെയ്തതു. 
 
PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം