മാമ്പഴ ജ്യൂസ് തയ്യാറാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഇനി ഇത് വാങ്ങില്ലെന്ന് കമന്‍റുകള്‍

Published : Aug 31, 2024, 10:22 PM IST
മാമ്പഴ ജ്യൂസ് തയ്യാറാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഇനി ഇത് വാങ്ങില്ലെന്ന് കമന്‍റുകള്‍

Synopsis

മഞ്ഞ നിറത്തിലുളള പാനീയത്തിലേക്ക് ഓറഞ്ചും ചുവപ്പും നിറത്തിലുള്ള ഫുഡ് കളറുകളും ബക്കറ്റില്‍ നിറച്ച മാങ്ങ പൾപ്പും ഉള്‍പ്പടെയുള്ള ചില പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ ഒരു ജ്യൂസ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുള്ളൊരു ദൃശ്യം ഇപ്പോള്‍ വൈറലാകുന്നത്. മാമ്പഴ ജ്യൂസ് തയ്യാറാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വൈറലാകുന്നത്. 

മഞ്ഞ നിറത്തിലുളള പാനീയത്തിലേക്ക് ഓറഞ്ചും ചുവപ്പും നിറത്തിലുള്ള ഫുഡ് കളറുകളും ബക്കറ്റില്‍ നിറച്ച മാങ്ങ പൾപ്പും ഉള്‍പ്പടെയുള്ള ചില പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തയ്യാറാക്കിയ പാനീയം പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നിർമ്മിച്ച കുപ്പികളിലേക്ക് നിറക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കളറും മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ത്താണോ ഇവ തയ്യാറാക്കുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.  ഇനി ഇത് വാങ്ങില്ലെന്നും ചിലര്‍ കമന്‍റ് ചെയ്തു.  

 

Also read: ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം

 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ