ചപ്പാത്തിയും കറിയും ഒരേസമയം ഒരു പാനില്‍ തയ്യാറാക്കുന്ന യുവാവ്; വെറൈറ്റി കുക്കിംഗ് വീഡിയോ

Published : May 03, 2025, 02:16 PM IST
ചപ്പാത്തിയും കറിയും ഒരേസമയം ഒരു പാനില്‍ തയ്യാറാക്കുന്ന യുവാവ്; വെറൈറ്റി കുക്കിംഗ് വീഡിയോ

Synopsis

ഗ്യാസ് സ്റ്റൗവ്വില്‍ വെച്ച ചീനചട്ടിയുടെ ഉള്‍ഭാഗം ആട്ട ഉപയോഗിച്ച് രണ്ട് ഭാഗങ്ങളായി തിരിച്ചതിന് ശേഷം ഇയാള്‍ ഇതിലെ ഒരു ഭാഗത്ത് ഉരുളക്കിഴങ്ങ് കറിയും മറുഭാഗത്ത് ചപ്പാത്തിയും പാചകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഭക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ നാം കാണാറുണ്ട്. വിവിധതരം പാചക രീതികളും അത്തരത്തില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു പാനില്‍ ഒരേ സമയം രണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പാചകം ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്. 

ഒരു ചീനച്ചട്ടിയില്‍ ഒരേ സമയം ചപ്പാത്തിയും കറിയും പാചകം ചെയ്യുന്നയാളെ ആണ് വീഡിയോയില്‍ കാണുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉമേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പ്രചരിച്ചത്. ഗ്യാസ് സ്റ്റൗവ്വില്‍ വെച്ച ചീനചട്ടിയുടെ ഉള്‍ഭാഗം ആട്ട ഉപയോഗിച്ച് രണ്ട് ഭാഗങ്ങളായി തിരിച്ചതിന് ശേഷം ഇയാള്‍ ഇതിലെ ഒരു ഭാഗത്ത് ഉരുളക്കിഴങ്ങ് കറിയും മറുഭാഗത്ത് ചപ്പാത്തിയും പാചകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

 

മറ്റൊരു വീഡിയോയില്‍ ചീനച്ചട്ടി മൂന്ന് ഭാഗങ്ങളായി തിരിച്ചുകൊണ്ട് മൂന്ന് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും കാണാം. ചോറും ഉരുളക്കിഴങ്ങ് കറിയും മറ്റൊരു കറിയുമാണ് അതില്‍ ഇയാള്‍ പാചക ചെയ്യുന്നത്. മൂന്ന് വിഭവങ്ങളും പലസ്പരം കലരാതെ കൃത്യമായി വിഭജിച്ച് കൊണ്ടാണ് ഇയാള്‍ ഭക്ഷണം തയ്യാറാക്കുന്നത്. ഈ വീഡിയോകള്‍ എല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍