ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

Published : Feb 20, 2025, 10:42 AM IST
ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. ഇത്തവണ റവ കൊണ്ട് ഇഡ്ഡലി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റവ -2 കപ്പ് 
ക്യാരറ്റ് -1/2 കപ്പ് 
ബീൻസ് -1/2 കപ്പ് 
സവാള -1/2 കപ്പ് 
പച്ചമുളക് -2 എണ്ണം 
മല്ലിയില - 2 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
തൈര് -1 കപ്പ് 
വെള്ളം -1 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് റവ ഇട്ടു കൊടുത്തതിനുശേഷം അതിലേയ്ക്ക് പച്ചക്കറികള്‍ എല്ലാം കൂടി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞ് ചേര്‍ത്തതിന് ശേഷം തൈരും കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. നാല് മണിക്കൂർ ഇതൊന്ന് അടച്ചു വച്ചതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ചു സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നതുപോലെ തട്ടിലേയ്ക്ക് മാവൊഴിച്ച് കൊടുത്തതിന് ശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ഇതോടെ മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി റെഡി. 

Also read: തൈര് സാദം പോലെ ഓട്സ് സാദം തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍