നിർജ്ജലീകരണം തടയാൻ നിർബന്ധമായും കുടിക്കേണ്ട 7 പാനീയങ്ങൾ
നിർജ്ജലീകരണം തടയാൻ എപ്പോഴും പച്ചവെള്ളം തന്നെ കുടിക്കണമെന്നില്ല. രുചിയുള്ള നല്ല ഊർജ്ജവും ആരോഗ്യവും ലഭിക്കുന്ന പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കണം. ഈ പാനീയങ്ങൾ ദിവസവും കുടിക്കൂ. ഗുണങ്ങൾ അറിയാം.

കരിക്കിൻവെള്ളം
നിർജ്ജലീകരണം തടയാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഫ്രഷ്നസ് നൽകുന്നു.
ഔഷധ ചായ
കർപ്പൂരം, ചെമ്പരത്തി തുടങ്ങിയ ഔഷധ ചായകൾ കുടിക്കുന്നതും നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
കറ്റാർവാഴ ജ്യൂസ്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ ജ്യൂസ്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു.
പാൽ
എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ പാൽ കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഉലുവ വെള്ളം
ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉലുവ വെള്ളം. ഇത് രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം കുടിക്കാം.
വെള്ളരിയിട്ട് കുടിക്കാം
ജലാംശം കൂടുതലുള്ള പച്ചക്കറിയാണ് വെള്ളരി. ഇത് ഒരു ഗ്ലാസിൽ വെള്ളമൊഴിച്ചതിന് ശേഷം അതിലേക്ക് രണ്ട് കഷ്ണങ്ങളാക്കി മുറിച്ചിടാം.

