'മാറി പോകല്ലേ മോനേ'; വാങ്ങേണ്ട പരിപ്പിന്‍റെ സാമ്പിള്‍ വരെ കൊടുത്തുവിട്ട് ഒരമ്മ; വൈറലായി പോസ്റ്റ്

Published : Jul 24, 2023, 10:20 PM ISTUpdated : Jul 24, 2023, 10:24 PM IST
'മാറി പോകല്ലേ മോനേ'; വാങ്ങേണ്ട പരിപ്പിന്‍റെ സാമ്പിള്‍ വരെ കൊടുത്തുവിട്ട് ഒരമ്മ; വൈറലായി പോസ്റ്റ്

Synopsis

അമ്മ കൊടുത്തുവിട്ട പരിപ്പിന്‍റെ സാമ്പിള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഹമ്മദ് എന്നയാളാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചത്.

മക്കളെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പറഞ്ഞു വിടുന്നത് അമ്മമാരുടെ ഒരു പതിവാണ്. എന്നാല്‍ അമ്മമാര്‍ വാങ്ങാന്‍ പറയുന്ന സാധനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം വാങ്ങി വരുന്ന മക്കളുടെ എണ്ണവും കുറവല്ല. ചില അമ്മമാര്‍ ഇതിനു വേണ്ടി വാങ്ങേണ്ട സാധനങ്ങളുടെ പേരുകള്‍ ഒരു പേപ്പറില്‍ എഴുതി കൊടുക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇവിടെ ഒരു അമ്മ മകന് ഏത് പരിപ്പാണ് വാങ്ങേണ്ടതെന്നതിന്‍റെ സാമ്പിള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി നല്‍കുകയായിരുന്നു. 

അമ്മ കൊടുത്തുവിട്ട പരിപ്പിന്‍റെ സാമ്പിള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഹമ്മദ് എന്നയാളാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചത്.  'കടയില്‍ നിന്നും ഏത് പരിപ്പ് വാങ്ങണമെന്ന് അറിയാന്‍ അമ്മ എനിക്ക് തന്നുവിട്ട സാമ്പിളാണ് ഇത്. എന്‍റെ ഓര്‍‌മ്മശക്തയില്‍ അമ്മയ്ക്ക് അത്ര പോലും വിശ്വാസമില്ല'- എന്ന് കുറിച്ചാണ് യുവാവ് പരിപ്പിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

 

 

 

 

 

ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് അമ്മയുടെ ക്രിയേറ്റീവ് ഐഡിയ അടിപ്പൊളിയെന്ന് പറഞ്ഞത്. അതേസമയം ചിലര്‍ അവരുടെ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും ഏതൊക്കെ തരം പരിപ്പുകള്‍ ഉണ്ടെന്ന് അറിയില്ല എന്നാണ് ചിലര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ലണ്ടണില്‍ പോയപ്പോള്‍  ഓരോ പരിപ്പിന്‍റെ കവറിലും പേരുകള്‍ എഴുതിയാണ് അമ്മ തന്നതെന്നും ഒരു യുവതി കമന്‍റ് ചെയ്തു.  

Also Read: പതിവായി പാലക് ചീര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ