പാത്രങ്ങൾ ഓൺലൈനായി ഓർഡർ ചെയ്തെന്ന് കരുതി അമ്മ, കിട്ടിയത് സ്റ്റിക്കറുകൾ

Published : May 30, 2025, 09:31 AM IST
പാത്രങ്ങൾ ഓൺലൈനായി ഓർഡർ ചെയ്തെന്ന് കരുതി അമ്മ, കിട്ടിയത് സ്റ്റിക്കറുകൾ

Synopsis

പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന് കരുതിയ അമ്മയ്ക്ക് പറ്റിയ അമളിയെ കുറിച്ച് ഒരു മകള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ മാറി വരുന്ന പല രസകരമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന് കരുതിയ അമ്മയ്ക്ക് പറ്റിയ അമളിയെ കുറിച്ച് ഒരു മകള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന് കരുതിയ യുവതിയുടെ അമ്മയ്ക്ക് ലഭിച്ചത് ഇവയുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഉത്പന്നത്തിന്റെ അടിക്കുറിപ്പില്‍ സ്റ്റിക്കറുകളാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ യുവതിയുടെ അമ്മ അത് ശ്രദ്ധിക്കാതെ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. 

ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ സ്വദേശിയായ സുചിത ഓജയാണ് ഓൺലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത പാത്രങ്ങൾ വരുമെന്ന് കരുതി സന്തോഷത്തിലിരുന്നത്. ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ തേമു ആരാധികയാണ് അമ്മയെന്നും യുവതി പറയുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ച് കൊണ്ട് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?