കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍...

By Web TeamFirst Published Apr 19, 2024, 8:46 AM IST
Highlights

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിനെ പരിഹരിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നത് പല ആരോഗ്യ പ്രശ്നങ്ങളെ തടയാനും സഹായിക്കും. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിനെ പരിഹരിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

നെല്ലിക്കാ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

മഞ്ഞള്‍ പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ പാല്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...  

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ഗ്രീന്‍ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.

നാല്... 

സോയ മില്‍ക്ക് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

പപ്പായ ജ്യൂസാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്... 

ഇഞ്ചി- ലെമണ്‍ വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. 

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ ആറ് വിത്തുകള്‍...

youtubevideo


 

click me!