ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല, ഫൈബറിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്
ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും മാത്രമല്ല വേറെയും നിരവധി ഗുണങ്ങളുണ്ട് ഫൈബറിന്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് മുതൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. ഫൈബറിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
14

Image Credit : Getty
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഓട്സ്, ബീൻസ്, പഴങ്ങൾ എന്നിവ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
24
Image Credit : Getty
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ഫൈബർ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് രക്തത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിനെ മന്ദഗതിയിലാക്കും.
34
Image Credit : Getty
ശരീരഭാരം നിയന്ത്രിക്കുന്നു
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
44
Image Credit : Getty
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. അതിലൂടെ രോഗ പ്രതിരോധശേഷി കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും സാധിക്കും.
Latest Videos

