'സ്വര്‍ണത്തേക്കാള്‍ വിലയേറിയ ചീസ്'; കാരണം കേട്ടാല്‍ ഞെട്ടും

By Web TeamFirst Published Jun 29, 2019, 2:41 PM IST
Highlights

യന്ത്രവത്ക്കരണം വ്യാപകമായപ്പോള്‍ കൃഷിയിടങ്ങളില്‍ കഴുതകളുടെ ആവശ്യം കുറവായി വന്നു. ഇക്കാലയളവില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞുവന്ന കഴുതകളുടെ വംശം സംരക്ഷിക്കാനായാണ് അവയുടെ പാല്‍ ഉപയോഗിച്ച് ചീസ് നിര്‍മ്മിച്ച് തുടങ്ങിയത്.

തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഈ ചീസിന്. ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് എന്ന ഖ്യാതി സെര്‍ബിയയിലെ കഴുതകളുടെ പാലില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന  'സ്പെഷ്യല്‍ ചീസി'നാണ്. ബല്‍ക്കണ്‍ എന്ന പ്രത്യേകതരം കഴുതകളുടെ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഈ ചീസ് രുചിയില്‍ മുമ്പനാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.

രുചി മാത്രമല്ല ഔഷധഗുണവും ഈ ചീസിനെ പ്രിയങ്കരമാക്കുന്നു. പക്ഷേ വില കേട്ടാല്‍ നന്നായൊന്ന് ഞെട്ടും. കിലോയ്ക്ക് ഏകദേശം 78,000 രൂപ. ബല്‍ക്കണ്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം കഴുതകളുടെ പാലില്‍ നിന്നാണ് ഈ ചീസ് ഉത്പാദിപ്പിക്കുന്നത്.

യന്ത്രവത്ക്കരണം വ്യാപകമായപ്പോള്‍ കൃഷിയിടങ്ങളില്‍ കഴുതകളുടെ ആവശ്യം കുറവായി വന്നു. ഇക്കാലയളവില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞുവന്ന കഴുതകളുടെ വംശം സംരക്ഷിക്കാനായാണ് അവയുടെ പാല്‍ ഉപയോഗിച്ച് ചീസ് നിര്‍മ്മിച്ച് തുടങ്ങിയതെന്ന് ചീസ് നിര്‍മ്മിച്ച സ്ലൊബൊഡന്‍ സിമിക് പറയുന്നു.

മുലപ്പാല്‍ പോലെ തന്നെ ഔഷധദായകമാണ് ഈ കഴുതകളുടെയും പാല്‍ എന്നാണ് സിമികിന്‍റെ വാദം. ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായും ബല്‍ക്കണ്‍ കഴുതകളുടെ പാല്‍ ഉപയോഗിക്കാം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പശുവിന്‍ പാല്‍ ഇഷ്ടപ്പെടാത്തവര്‍ക്ക്, പകരമായി ബല്‍ക്കണ്‍ കഴുതകളുടെ പാല്‍ കുടിക്കാം എന്ന നിര്‍ദ്ദേശം യു എന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ പാലിന്‍റെ ഔഷധഗുണങ്ങളെ കുറിച്ച് ശാസ്ത്രീയമായി ഇതുവരെ തെളിയിച്ചിട്ടില്ല.  


 

click me!