Latest Videos

നല്ല രുചികരമായ നാടൻ നവര മീൻ കറി ; റെസിപ്പി

By Web TeamFirst Published May 26, 2024, 12:19 PM IST
Highlights

നവര മീൻ കറി ഇനി മുതൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ. പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

നവര മീൻ (കിളിമീൻ) കിട്ടിയാൽ ഈ രീതിയിൽ കറി തയ്യാറാക്കി നോക്കൂ. വളരെ എളുപ്പവും രുചികരവുമായ രീതിയിൽ സ്പെഷ്യൽ നവര മീൻ കറി ഉണ്ടാക്കിയാലോ?. 

വേണ്ട ചേരുവകൾ 

തേങ്ങ ചിരകിയത്             -  ഒരു മുറി 
ചുവന്ന മുളകുപൊടി        -  3 സ്പൂൺ 
 മല്ലിപൊടി                           -   3 സ്പൂൺ 
മഞ്ഞൾ പൊടി                   -  1/2 സ്പൂൺ
ഉലുവ പൊടി                       -  1/2 സ്പൂൺ 
കറിവേപ്പില                        -  കുറച്ച് 
ചുവന്നുള്ളി                         -   7 എണ്ണം 
പുളി                                       -  ആവശ്യത്തിന് 
ഉപ്പ്                                         -     പാകത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു തക്കാളി 4 പച്ചമുളക് അരിഞ്ഞു മീനിൽ ചേർക്കുക. മുകളിൽ പറഞ്ഞ തേങ്ങയും മസാലകളും ഒരുമിച്ച് അരച്ച് എടുത്ത് പുളിയും ചേർത്ത വെള്ളവും ആവശ്യത്തിന്  ഉപ്പും ചേർത്ത് അടുപ്പത്ത് വച്ച്  തിളച്ചു വരുമ്പോൾ കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ചൂടോടെ കഴിക്കാം.

 

click me!