മതിലില്‍ കയറി ചാമ്പയ്ക്ക പറിച്ച് നവ്യ, സാരിത്തുമ്പില്‍ നിറച്ച് അമ്മ; വൈറലായി ചിത്രങ്ങള്‍

Published : Jun 13, 2019, 09:49 PM ISTUpdated : Jun 13, 2019, 09:52 PM IST
മതിലില്‍ കയറി ചാമ്പയ്ക്ക പറിച്ച് നവ്യ, സാരിത്തുമ്പില്‍ നിറച്ച് അമ്മ; വൈറലായി ചിത്രങ്ങള്‍

Synopsis

സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരങ്ങള്‍ എന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു, എല്ലാം വാര്‍ത്തയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് നവ്യ നായര്‍. 

സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരങ്ങള്‍ എന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു, എല്ലാം വാര്‍ത്തയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീമല്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയുമൊക്കെ നവ്യ സജീവമാണ്. തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നവ്യ എപ്പോഴും പങ്കുവെക്കാറുമുണ്ട്.   ഇപ്പോഴിതാ വീട്ടില്‍ വിളഞ്ഞ ചാമ്പയ്ക്ക പറിച്ചതിന്‍റെ സന്തോഷത്തിലാണ് താരം. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 

മരം കൊണ്ടുണ്ടാക്കിയ കൈവരിയില്‍ കയറി ചാമ്പയ്ക്ക പറിക്കുന്ന നവ്യയെ ചിത്രങ്ങളില്‍ കാണാം. നവ്യ പറിക്കുന്ന ചാമ്പയ്ക്ക അമ്മ സാരിയുടെ തുമ്പില്‍ ശേഖരിക്കുന്നതും കാണാം.

നവ്യയുടെ മകന്‍ സായിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍