Health Tips: വൃക്കരോഗ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...

Published : Oct 06, 2023, 07:46 AM ISTUpdated : Oct 06, 2023, 08:02 AM IST
 Health Tips:  വൃക്കരോഗ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...

Synopsis

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു.  പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍, മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്, വേദനസംഹാരികളുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. 

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ വൃക്കരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.  

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ വെള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.  

നാല്...  

പയര്‍ വര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ തുടങ്ങിയവ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

അഞ്ച്...

ചുവന്ന കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. 

ആറ്...

മഞ്ഞളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഏഴ്...

ഇഞ്ചിയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

എട്ട്...

കാബേജ് ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ഒമ്പത്...

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍