ബജറ്റിൽ താരമായി മഖാന ; പോഷക സമൃദ്ധവും രുചികരവും, എന്താണ് മഖാന?

Published : Feb 01, 2025, 05:24 PM ISTUpdated : Feb 01, 2025, 05:27 PM IST
ബജറ്റിൽ താരമായി മഖാന ; പോഷക സമൃദ്ധവും രുചികരവും, എന്താണ് മഖാന?

Synopsis

ശരീരഭാരം  കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.  

ഇത്തവണ ബജറ്റിലെ താരം മഖാനയാണ്.  ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം.

 മഖാനയുടെ ഉൽപ്പാദനം വർധിപ്പിക്കുക, സംസ്‌കരണം സുസംഘടിതമാക്കുക, മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം, വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മഖാനയ്ക്കായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതിന് പിന്നിൽ. 

മഖാനയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ

ഒന്ന്

മഖാന നല്ലൊരു ലഘുഭക്ഷണവും അതുപോലെ കാൽസ്യത്തിൻ്റെ നല്ല ഉറവിടവുമാണ്. എല്ലുകളെ ബലമുള്ളതാക്കാൻ മഖാന സഹായകമാണ്.

രണ്ട്

മഖാനയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മൂന്ന്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മഖാന ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

നാല്

ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്.  ഇത് ചർമ്മത്തിന് ഏറെ സഹായകമാണ്.  അതിനാൽ, മഖാന കഴിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിൻറെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

അഞ്ച്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഖാന കഴിച്ചാൽ മതിയാകും.  ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും മഖാന കഴിക്കുന്നത് ഫലപ്രദമാണ്.  

ആറ്

ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് മഖാന മറ്റൊരു ഗുണം. ഭക്ഷണത്തിൽ മഖാന ചേർക്കുന്നത് നല്ല  ഉറക്കത്തിന് സഹായിക്കും.

മുഖം സുന്ദരമാക്കാൻ മഖാന ; ഊ രീതിയിൽ ഉപയോ​ഗിക്കൂ

 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍