ഈ മൂന്ന് പഴങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തൂ; ഗുണമുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ്!

By Web TeamFirst Published Feb 26, 2021, 3:14 PM IST
Highlights

ദിവസവും കുറഞ്ഞത് ഒരു ഇനം പഴമെങ്കിലും കഴിക്കണമെന്നാണ്  പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ പറയുന്നത്. പഴങ്ങള്‍ സ്നാക്സായി ഇടയ്ക്ക് കഴിക്കാം. 

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം എന്നാണല്ലോ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് പഴങ്ങള്‍. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കാനാണ് എല്ലാ ആരോഗ്യവിദഗ്ധരും പറയുന്നത്.

ദിവസവും കുറഞ്ഞത് ഒരു ഇനം പഴമെങ്കിലും കഴിക്കണമെന്നാണ്  പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ പറയുന്നത്. പഴങ്ങള്‍ സ്നാക്സായി ഇടയ്ക്ക് കഴിക്കാം. 

ദിവസവും ഡയറ്റില്‍ ഉൾപ്പെടുത്തേണ്ട മൂന്ന് പഴങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

മധുരമുള്ള ബെറിപ്പഴങ്ങൾ രുചികരവും പോഷക സമ്പുഷ്ടവുമാണ്. വിവിധയിനം ബെറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയെല്ലാം ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്. 

രണ്ട്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനും ഇവ ദിവസവും കഴിക്കാം.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്‍റെ തിളക്കം കൂട്ടാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 

മൂന്ന്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Also Read: ഈ എട്ട് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ കുടവയർ കുറയ്ക്കാം!

click me!