കാഴ്ചശക്തി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് നട്സും ഡ്രൈ ഫ്രൂട്ട്സും...

Published : Feb 06, 2024, 12:32 PM IST
കാഴ്ചശക്തി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് നട്സും ഡ്രൈ ഫ്രൂട്ട്സും...

Synopsis

കണ്ണുകളുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്.

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം ആണ് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതും കാഴ്‌ചശക്തിയെ ബാധിക്കുന്നതും. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയവയാണ് നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില  നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം... 

ഒന്ന്... 

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയതാണ് ബദാം. ഇവ കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

വാള്‍നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും  മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നതും കാഴ്ചശക്തിക്കും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

അണ്ടിപരിപ്പാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

നാല്... 

ഉണക്കമുന്തിരിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. 

അഞ്ച്... 

ആപ്രിക്കോട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

ഈന്തപ്പഴമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഈന്തപ്പഴം പതിവായി കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. 

ഏഴ്... 

ഡ്രൈഡ് ബ്ലൂബെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡ്രൈഡ് ബ്ലൂബെറിയിലെ ആന്‍റി ഓക്സിഡന്‍റുകളും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണമിതാണ്...

youtubevideo


 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍