കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയം...

By Web TeamFirst Published Jan 25, 2023, 6:28 PM IST
Highlights

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. 

മാറിയ ജീവിതശൈലിയും വ്യായാമക്കുറവും ആണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക.  ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും. 

അത്തരത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീലിന്‍റെ വെള്ളവും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. എന്താണ് ഓട്മീല്‍ വെള്ളം എന്നാണോ ആലോചിക്കുന്നത്? പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഓട്‌സ് ഉപയോഗിച്ചുള്ള പാനീയം തന്നെയാണ് ഓട്മീല്‍ വെള്ളം. അതായത് പാകം ചെയ്യാത്ത ഓട്സ് ഇട്ട വെള്ളം ആണ് ഓട്മീല്‍ വെള്ളം. ഓട്സിന്‍റെ എല്ലാ ഗുണങ്ങളും ഈ വെള്ളത്തില്‍ ചേരും. ഇതിനായി തലേന്ന് രാത്രി വെള്ളത്തില്‍ ഓട്സ് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. രാവിലെ ഇവ ബ്ലന്‍ററില്‍ ഒന്ന് അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാരയോ, കറുവാപ്പട്ടയോ ചേര്‍ക്കാം. 

വെറുംവയറ്റില്‍ ഓട്മീല്‍ വെള്ളം കുടിക്കുന്നതാണ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടും. 

ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു.  ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെറുംവയറ്റില്‍ ഓട്മീല്‍ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയെ വളര്‍ത്താനും സഹായിക്കും. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീല്‍ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കുടിക്കാവുന്നതാണ്. 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ ഒതുക്കാൻ ഒറ്റ പാനീയം...

click me!